Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​ഫ. കെ.​എ....

പ്ര​ഫ. കെ.​എ. നാ​സ​റി​ന് ഏ​റ​നാ​ട് കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
reception
cancel
camera_alt

പ്ര​ഫ. കെ.​എ. നാ​സ​റി​ന് ഏ​റ​നാ​ട് മ​ണ്ഡ​ലം കെ.​എം.​സി.​സി

ഒ​രു​ക്കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സു​ൽ​ഫി​ക്ക​ർ ഒ​താ​യി

ഫ​ല​കം സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: ഏ​റ​നാ​ട് മ​ണ്ഡ​ലം മു​സ്​​ലിം​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റും അ​ൻ​വാ​ർ ഇ​സ്​​ലാം അ​റ​ബി​ക് കോ​ള​ജ്​ മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ പ്ര​ഫ. കെ.​എ. നാ​സ​റി​ന് ജി​ദ്ദ കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യും കി​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി. കെ.​എം.​സി.​സി ഹ​ജ്ജ് സ​മ​യ​ത്ത് ചെ​യ്യു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല​പ്പു​റ​ത്തെ കു​ട്ടി​ക​ളു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തെ താ​റു​മാ​റാ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ.​എം.​സി.​സി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ദ്ദ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​ത​ല​വി പു​ളി​യ​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സു​ൽ​ഫി​ക്ക​ർ ഒ​താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ലി പ​ത്താ​ന​പ്പു​രം പ്ര​ഫ. കെ.​എ. നാ​സ​റി​നെ ഷാ​ൾ അ​ണി​യി​ച്ചു. സു​ൽ​ഫി​ക്ക​ർ ഒ​താ​യി ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. ഉ​മ​ർ ഫാ​റൂ​ഖ്, ഹ​സ​നു​ൽ ബ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ൽ റ​ഹ്‌​മാ​ൻ കു​നി​യി​ൽ ന​ന്ദി പ​റ​ഞ്ഞു. സ​ഹീ​ർ കു​നി​യി​ൽ, അ​ന​സ് മു​ബാ​റ​ക്ക് ഫൗ​മി ഉ​ദ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReceptionSaudi Arabia News
News Summary - Eranad KMCC given reception to Prof KA Nassar
Next Story