അഴിമതി നിർമാർജന നടപടി: വീണ്ടെടുക്കുന്നത് 100 ശതകോടി ഡോളർ -അമീർ മുഹമ്മദ്
text_fieldsറിയാദ്: അഴിമതി നിർമാർജന നടപടി ആരംഭിച്ചത് മുകൾത്തട്ടിൽ നിന്നാണെന്നും ഇതല്ലാതെ മാർഗമില്ലെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇതുവഴി 100 ശതകോടി ഡോളറെങ്കിലും തിരിച്ചുപിടിക്കാനാകുെമന്നാണ് കണക്കുകൂട്ടലെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ലോകപ്രശസ്ത മാധ്യമപ്രവർത്തകനും പശ്ചിമേഷ്യൻ വിദഗ്ധനുമായ തോമസ് ഫ്രീഡ്മാനാണ് അമീർ മുഹമ്മദിെൻറ റിയാദിലെ ഒൗദ്യോഗിക വസതിയിൽ നാലുമണിക്കൂർ നീണ്ട അഭിമുഖം നടത്തിയത്. അഴിമതി മുകൾത്തട്ടുമുതൽ താഴെവരെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞകാലങ്ങളിൽ അഴിമതിക്കെതിരെ പല നടപടികളും രാജ്യം സ്വീകരിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.
കാരണം അവയൊക്കെ താഴെ തട്ടിൽ നിന്നാണ് തുടങ്ങിയത് ^അമീർ മുഹമ്മദ് ചൂണ്ടിക്കാട്ടി. ഇത്രയും കൊടിയ അഴിമതിയുമായി ജി^20 നിലവാരത്തിലുള്ള പുരോഗതി കൈവരിക്കാനാകില്ല. 2015 തുടക്കത്തിൽ സൽമാൻ രാജാവിെൻറ ആദ്യ തീരുമാനങ്ങളിലൊന്ന് തന്നെ അഴിമതിയുടെ മുഴുവൻ കണക്കുകളും ശേഖരിക്കാൻ ഒരു സമിതിയോട് ആവശ്യപ്പെട്ടതായിരുന്നു. അതും മുകൾത്തട്ടിൽ നിന്ന്. രണ്ടുവർഷം കൊണ്ട് സൂക്ഷ്മവും വ്യക്തവുമായ വിവരങ്ങൾ ഇൗ സംഘം ശേഖരിച്ചു. 200 ഒാളം വ്യക്തികളെയാണ് അവർ ചൂണ്ടിക്കാട്ടിയത്. മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ സഉൗദ് അൽ മുജീബ് നടപടി തുടങ്ങി. അറസ്റ്റിലായ ശതകോടീശ്വരൻമാർക്കും അമീറുമാർക്കും തെരഞ്ഞെടുക്കാൻ രണ്ടു സാധ്യതകൾ നൽകി. മുഴുവൻ ഫയലുകളും വിശദാംശങ്ങളും കണ്ടതോടെ 95 ശതമാനം പേരും ഒത്തുതീർപ്പിന് സന്നദ്ധമായി.
ഒത്തുതീർപ്പ് വഴി എത്ര മാത്രം തുകയാണ് വീണ്ടെടുക്കുന്നത് എന്ന ചോദ്യത്തിന് പബ്ലിക് പ്രോസിക്യൂട്ടറുടെ കണക്കുകൾ പ്രകാരം ഏതാണ്ട് നൂറുശതകോടി ഡോളർ വരുമെന്നായിരുന്നു അമീർ മുഹമ്മദിെൻറ മറുപടി. ഒരുശതമാനത്തിന് തങ്ങളുെട നിരപരാധിത്വം തെളിയിക്കാനായി. അവരുടെ കേസ് അപ്പോൾ തന്നെ ഉപേക്ഷിച്ചു. നാലുശതമാനം തങ്ങൾ അഴിമതിക്കാരല്ലെന്നും കോടതിയിൽ നേരിടുമെന്നും വ്യക്തമാക്കി. സൗദി നിയമപ്രകാരം പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്ര പദവിയാണ്. അദ്ദേഹത്തിെൻറ ജോലിയിൽ നമുക്ക് ഇടപെടാനാകില്ല. ഇൗ നടപടിക്കിടെ ഒരു വ്യവസായവും പാപ്പരായി പോകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുന്നുമുണ്ട്. ‘അഴിമതിക്കാർക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല’ എന്ന സന്ദേശമാണ് ഇപ്പോൾ നൽകപ്പെട്ടത്. അതിെൻറ ഗുണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരുസന്ദേശം തന്നെ ഉദാഹരണം: ‘ഞാനെെൻറ ഇടനിലക്കാരനെ വിളിച്ചു. പക്ഷേ, അയാൾ പ്രതികരിക്കുന്നില്ല’. ^ അദ്ദേഹം പറഞ്ഞു.
മതവിഷയങ്ങളിൽ അമീർ മുഹമ്മദ് അടുത്തിടെ നടത്തിയ പരാമർശങ്ങളെ കുറിച്ചും അഭിമുഖത്തിൽ ചോദ്യങ്ങളുണ്ടായി. അക്കാര്യത്തിൽ അദ്ദേഹം പൂർണമായ വ്യക്തത വരുത്തി: ഇസ്ലാമിനെ ഞങ്ങൾ പുനർവ്യാഖ്യാനിക്കുന്നുവെന്ന് എഴുതരുത്. ഇസ്ലാമിനെ അതിെൻറ തനതുമൂല്യങ്ങളിൽ പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. അതിനുള്ള പ്രധാന ഉപകരണങ്ങൾ പ്രവാചകചര്യയും 1979 ന് മുമ്പുളള സൗദിയുടെ സാമൂഹികജീവിതവുമാണ്. പ്രവാചകെൻറ കാലത്ത് സംഗീത നാടകശാലകളുണ്ടായിരുന്നു. അവിടെ പുരുഷൻമാരും സ്ത്രീകളും പോയിരുന്നു. ക്രിസ്ത്യാനികൾക്കും യഹൂദർക്കും അവിടെ ബഹുമാനം ലഭിച്ചിരുന്നു. മദീനയിലെ ആദ്യ വ്യാവസായിക ജഡ്ജ് തന്നെ വനിതയായിരുന്നു.’ ^അമീർ മുഹമ്മദ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
