ജിദ്ദ തുറമുഖത്ത് ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ ഉപകരണം സ്ഥാപിച്ചു
text_fieldsജിദ്ദ തുറമുഖം
ജിദ്ദ: കടൽ ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ജിദ്ദ തുറമുഖത്ത് പ്രത്യേക ഉപകരണം സ്ഥാപിച്ചു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ എസ്.ഐ.ആർ.സിയുടെ ഉടമസ്ഥതയിലുള്ള മറൈൻ എൻവയോൺമെന്റൽ സർവിസസ് കമ്പനിയുമായി സഹകരിച്ച് നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസാണ് ഇത് സ്ഥാപിച്ചത്.
ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് ജിദ്ദ തുറമുഖത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഉപകരണമാണിത്. ഏറ്റവും നൂതനമായ സ്മാർട്ട് സാങ്കേതിക സംവിധാനങ്ങളിൽ നിർമിച്ച ഈ ഉപകരണം മുഖേന ചെങ്കടലിലെ പാരിസ്ഥിതിക നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും അടിയന്തര പാരിസ്ഥിതിക മാറ്റങ്ങളും മലിനീകരണ ചോർച്ചയും നിരീക്ഷിക്കാനും സാധിക്കും.
തീരപ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം ഉടനടി കൃത്യമായും നിരീക്ഷിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പാരിസ്ഥിതിക വിവരങ്ങൾ തുടർച്ചയായി ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും സഹായിക്കും.
കൂടാതെ പാരിസ്ഥിതികവും സമുദ്രവുമായ അപകടങ്ങളെക്കുറിച്ചുള്ള മുൻകൂർ മുന്നറിയിപ്പ് നൽകുന്നതിനും അവയോടുള്ള പ്രതികരണം വർധിപ്പിക്കുന്നതിനും ഇത് പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

