ഇ.പി.എം ഓൺലൈൻ മീഡിയ കലാസന്ധ്യ
text_fieldsഇ.പി.എം ഓൺലൈൻ മീഡിയ കലാസന്ധ്യയിൽ മാപ്പിളപ്പാട്ട് ഗായകനും അഭിനേതാവുമായ സലീം കോടത്തൂർ
ദമ്മാം: ഇ.പി.എം ഓൺലൈൻ മീഡിയ ഏഴാംവാർഷികാഘോഷം ദമ്മാം ദൽമൂൺ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കലാസന്ധ്യയിൽ മാപ്പിളപ്പാട്ട് ഗായകനും അഭിനേതാവുമായ സലീം കോടത്തൂർ, ഗായിക ജിൻഷ ഹരിദാസ്, അൻഷിദ് കാലോടി, കല്യാണി ബിനു, മഹ്റൂഫ് വേങ്ങര, സരിത നിധിൻ, ഡോ. അൻഷിക ധീജിത്ത്, സഹീർ മജ്ദാൽ, ഡോ. അമിത ബഷീർ, ഷമീഹ സമദ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഇസ്മാഈൽ പുള്ളാട്ട് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. ഇ.പി.എം ഓൺലൈൻ മീഡിയയുടെ പുതിയ ലോഗോ ഖാദർ ചെങ്കള പ്രകാശനം ചെയ്തു. റഹ്മാൻ കാരയാട്, അബ്ദുൽ ഹഖ് അൽ ഖാതിം, മുജീബ് കളത്തിൽ, ആലിക്കുട്ടി ഒളവട്ടൂർ, ജമാൽ വല്യാപ്പള്ളി, സുബൈർ ഉദിനൂർ, ഷരീഫ് ചോല, ഹുസൈൻ എ.അർ നഗർ, നൗഷാദ് തിരുവനന്തപുരം, ഇഖ്ബാൽ ആനമങ്ങാട്, അസീസ് എരുവാട്ടി, ഒ.പി. ഹബീബ്, റിയാസ് പറളി, മുഹമ്മദ് താനൂർ, സക്കീർ വെള്ളക്കടവ്, നജീബ് ചീക്കിലോട്, ഷബ്ന നജീബ്, സാജിദ നഹ, കുഞ്ഞുമുഹമ്മദ് റുവൈ, ആമീൻ കളിയാക്കവിള, അൻവർ ഷാഫി വളാഞ്ചേരി, ആഷിഖ് ചേലാമ്പ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹ്ഷൂഖ് റഹ്മാൻ സ്വാഗതവും ഫാസിൽ വളാഞ്ചേരി നന്ദിയും പറഞ്ഞു.
എൻ.പി. ഹനീഫ മെമ്മോറിയൽ സേവന പുരസ്കാരം ഹുസൈൻ നിലമ്പൂരിന് അബ്ദുൽ ഹഖ് അൽഖാതിം ചടങ്ങിൽ കൈമാറി. ഈസ്റ്റേൺ പ്രൊവിൻസിലെ ഫുട്ബാൾ രംഗത്തുനിന്ന് പ്രിൻസ് പറശിനെയും മുഹമ്മദ് സാദിഖിനെയും ക്രിക്കറ്റിൽനിന്ന് സുലൈമാൻ അലി മലപ്പുറം, നജ്മുസമാൻ ഐക്കരപ്പടി, ബാലു ബിജു, മുഹമ്മദ് റാഷിദ് എന്നിവരെയും ബാഡ്മിന്റണിൽനിന്ന് കെ.പി. ശിഹാബ് മുഹമ്മദിനെയും ബിസിനസ് രംഗത്തും ചാരിറ്റി രംഗത്തും പ്രവർത്തിക്കുന്ന ഷരീഫ് ചോല, അമീൻ കളിയാക്കവിള, സമദ് വേങ്ങര എന്നിവർക്കും ഇ.പി.എം പ്രതിനിധികളായ റഹ്മാൻ കാരയാട്, മുജീബ് കളത്തിൽ, ഫ്രീസിയ ഹബീബ്, സഹീർ മജ്ദാൽ, അനു രാജേഷ്, ഷിറാഫ് മൂലാട്, ഫൈസൽ ഇരിക്കൂർ, അപർണ രവി, കെ.പി. അസ്മാബി, ദിൽഷാന മുറൂജ്, റിൻദ ഫെമിൻ, നിമിഷ ചേലാമ്പ്ര എന്നിവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

