ഇ.പി. സൈനുദ്ദീന്‍ ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsമങ്കട ഒ.ഐ.സി.സി മണ്ഡലം ഒരുക്കിയ സ്വീകരണ
പരിപാടിയിൽ ഇ.പി. സൈനുദ്ദീൻ സംസാരിക്കുന്നു
ജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ മക്കരപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ഇ.പി സൈനുദ്ദീൻ എന്ന നാണിക്ക് ജിദ്ദ ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം സി.എം. അഹമ്മദ് ആക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉമ്മർ മങ്കട അധ്യക്ഷത വഹിച്ചു. ഇ.പി. സൈനുദ്ദീനുള്ള ഉപഹാരം ജിദ്ദ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹകീം പാറക്കൽ കൈമാറി.
മലപ്പുറം ജില്ല കമ്മിറ്റി ട്രഷറർ ഫൈസൽ മക്കരപ്പറമ്പ അദ്ദേഹത്തെ ഷാൾ അണിയിച്ചു. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെട്ടുകൊണ്ട് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാംസ്കാരികവുമായ ഇടപെടലുകള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ ഇ.പി. സൈനുദ്ദീൻ സൂചിപ്പിച്ചു. മുസ്തഫ പെരുവള്ളൂർ, അസ്ഹബ് വർക്കല, കെ.എം. കൊടശ്ശേരി, ഷിബു കാളികാവ്, ഇസ്മായിൽ കൂരിപ്പൊയിൽ, യു.എം. ഹുസൈൻ മലപ്പുറം, യാസിർ നൈഫ്, സൈതലവി നരികുന്നൻ, ഷൗക്കത്ത് പുഴക്കാട്ടിരി, കരീം പനങ്ങാങ്ങര, ഇബ്നു ശരീഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി. ഇബ്രാഹിം, വി.പി ഹുസൈൻ, നൗഷാദ് കാരിയത്ത്, സി.പി. സൈതലവി, അനീഷ് പാറക്കൽ, മുഹമ്മദ് അറക്കൽ എന്നിവർ നേതൃത്വം നൽകി. വി.പി. ഫൈസൽ സ്വാഗതവും ഇ.പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

