ജിദ്ദ അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ പ്രവേശനോത്സവം
text_fieldsജിദ്ദ അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിയിൽനിന്ന്
ജിദ്ദ: ജിദ്ദ അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ മാനേജർ അബ്ദുല്ല സലാ അൽ നഹ്ദിയും പെൺകുട്ടികളുടെ വിഭാഗത്തിൽ അഹ്ദാബ് അൽ ഹുവേമിലും ഉദ്ഘാടനം ചെയ്തു.
എല്ലാ വിദ്യാർഥികളെയും മധുരം നൽകി വരവേറ്റു. തുടർന്ന് നടന്ന ഈദ് ഫെസ്റ്റിവലും ഫുഡ് പാർട്ടിയും വിവിധ സ്ഥലങ്ങളിലെ ഭക്ഷണരീതികൾ സമന്വയിക്കപ്പെട്ടു. ബിഷാറയും താഹയും ഖിറാഅത്ത് നടത്തി. സ്കൂൾ പ്രിൻസിപ്പൽ അൻവർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ലാൽ, വൈസ് പ്രിൻസിപ്പൽ സൽമ മോഈൻ, അക്കാദമിക്ക് കോഓഡിനേറ്റർ നൗഷിദ, അറബിക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് ഉസ്മാൻ, സുൽത്താൻ എന്നിവർ നേതൃത്വം നൽകി.

