ഇടതു സര്‍ക്കാറിെൻറ തുടര്‍ഭരണം ഉറപ്പാക്കണം –കേളി തെരഞ്ഞെടുപ്പ് കണ്വെന്ഷന്
text_fieldsകേളി മലാസ് ഏരിയ െതരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളത്തിെൻറ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഇടതു സര്‍ക്കാറിെൻറ തുടര്‍ ഭരണം ഉറപ്പാക്കണമെന്നും കേളി മുഖ്യ രക്ഷാധികാരി സമിതി കൺവീനർ കെ.പി.എം സാദിഖ്. കേളി മലാസ് ഏരിയയുടെ െതരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സർക്കാർ എന്നും പ്രവാസികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങൾ അനുഭാവപൂർണം പരിഗണിച്ചിട്ടുണ്ടെന്ന് ഓൺലൈനിൽ കണ്‍വെൻഷനെ അഭിസംബോധന ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ് എം.എൽ.എ പറഞ്ഞു.
കേളി മലസ് ഏരിയ പ്രസിഡൻറ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കൂട്ടായി, ജോ. ട്രഷറർ സെബിൻ ഇക്ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ്കുമാർ, ജോഷി പെരിഞ്ഞനം, മലസ് രക്ഷാധികാരി കൺവീനർ ഉമ്മർ, കേന്ദ്ര-സാംസ്കാരിക കമ്മിറ്റി കൺവീനർ സജിത്ത്, മലസ് രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ഏരിയ സെൻറർ അംഗം നസീർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണാർഥം കേളി മലസ് ഏരിയ നിർമിച്ച ഷോർട്ട് ഫിലിം കൺവെൻഷനിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

