ആത്മീയ സരണിയിൽ ജീവിതം ധന്യമാക്കുക -ഡോ. അബ്ദുൽ ഹക്കീം അസ്ഹരി
text_fieldsജിദ്ദ ഐ.സി, എഫ് നൽകിയ സ്വീകരണപരിപാടിയിൽ ഡോ.അബദുൽ ഹക്കീം അസ്ഹരി
സംസാരിക്കുന്നു
ജിദ്ദ: വിശ്വാസ വൈകല്യവും ജീവിത മൂല്യശോഷണവും വർധിച്ച് വരുന്ന വർത്തമാന കാലത്ത് പൂർവ സൂരികളായ പണ്ഡിത മഹത്തുക്കൾ ജീവിച്ച് കാണിച്ചുതന്ന ധന്യപാതയിൽ ജീവിതം നയിക്കാൻ ഓരോ വിശ്വാസിയും തയാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
ഹ്രസ്വ സന്ദർശനത്തിന് സൗദിയിലെത്തിയ അദ്ദേഹം ജിദ്ദ ഐ.സി.എഫ് സംഘടിപ്പിച്ച സി.എം. വലിയുല്ലാഹി, ഇ.കെ. ഹസൻ മുസ്ലിയാർ അനുസ്മരണ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു. ജിദ്ദ ഐ.സി.എഫ് പ്രഖ്യാപിച്ച വിവിധ സാന്ത്വനപദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ പ്രസിഡന്റ് ഹസൻ സഖാഫി പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മുഹ് യിദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. അബ്ബാസ് ചെങ്ങാനി, അബു മിസ്ബാഹ് ഐക്കരപ്പടി, യഹിയ ഖലീൽ നൂറാനി, മുഹ്സിൻ സഖാഫി, അഹ്മദ് കബീർ, മുഹമ്മദ് അൻവരി കൊമ്പം, ഹനീഫ പെരിന്തൽമണ്ണ, അബ്ദുൽ കലാം അഹ്സനി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഐ.സി.എഫ് ജിദ്ദ സെൻട്രൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും യാസിർ എ.ആർ നഗർ നന്ദിയും പറഞ്ഞു.