എ.ഐ മാറ്റങ്ങളെ നേരിടാൻ എൻജിനീയർമാർ നവീകരിക്കണം: ‘ടെക് ബ്രിഡ്ജ് 2026’
text_fieldsകേരള എൻജിനീയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ ഐടി സാങ്കേതിക സംഗമം ‘ടെക് ബ്രിഡ്ജ് 2026’ൽ പങ്കെടുത്തവർ
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്റർ ഐടി സാങ്കേതിക സംഗമം ‘ടെക് ബ്രിഡ്ജ് 2026’ റിയാദിലെ റാഡിസൺ എയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഫോറം അംഗങ്ങൾ പങ്കെടുത്തു.അമീർ ഖാൻ സ്വാഗതം പറയുകയും പരിപാടിയുടെ രൂപരേഖ വിശദീകരിക്കുകയും ചെയ്തു. പ്രസിഡൻറ് അബ്ദുൽ നിസാർ സംസാരിച്ചു. ഐടി വിങ് പ്രതിനിധി മുഹമ്മദ് ഷഹീർ പരിപാടിയുടെ അവലോകനം അവതരിപ്പിച്ചു. അബുദാബി കൊമേഴ്സ്യൽ ബാങ്കിലെ സീനിയർ സൊല്യൂഷൻ ആർക്കിടെക്റ്റ് ഗോകുൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് ത്വയ്യാർ, ഡോ. മുഹമ്മദ് അബ്ദുൽ മതീൻ, മുഹമ്മദ് ഷാഹിദ്, പാൻറലിമോൻ ഒയ്കൊണോമോ എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി. എഐ സാങ്കേതികവിദ്യയുടെ ആവശ്യകതയും സമകാലിക സാഹചര്യത്തിൽ എഐ സംബന്ധമായ അറിവ് നേടേണ്ടതിെൻറ പ്രാധാന്യവും മുഹമ്മദ് ത്വയ്യാർ വിശദീകരിച്ചു.
എൻജിനീയറിങ് മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സ്വാധീനം, ഉയർന്നുവരുന്ന അവസരങ്ങളും വെല്ലുവിളികളും, ഭാവിയിലെ മാറ്റങ്ങളെ നേരിടാൻ എൻജിനീയർമാർ തയ്യാറാകേണ്ട വിധം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ച നടന്നു. താരിഖ് ഖാലിദ്, മനോജ് ഉണ്ണികൃഷ്ണൻ, സജീവ് മേനോൻ, ശൈഖ് സലീം, ഷൈല കോയ എന്നിവർ പാനലിസ്റ്റുകളായി. കെഇഎഫ് ഐടി വിങ് അംഗം സുബിൻ വിജയൻ മോഡറേറ്ററായി.
എ.ഐയുടെ അതിവേഗ വളർച്ച എൻജിനീയറിങ് മേഖലയിലും തൊഴിൽരംഗത്തും സൃഷ്ടിക്കുന്ന മാറ്റങ്ങളും അതിനനുസരിച്ച് എൻജിനീയർമാർ സ്വയം നവീകരിക്കേണ്ടതിെൻറ പ്രാധാന്യവും പാനലിസ്റ്റുകൾ വിശദീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ അറിവും പ്രഫഷനൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിനായി വിവിധ പ്രഫഷനൽ സർട്ടിഫിക്കേഷനുകൾ നേടിയ കെ.ഇ.എഫ് അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അംഗങ്ങളിൽനിന്ന് ലഭിച്ച നൂതന ആശയങ്ങളിൽ ‘ടെക് ബ്രിഡ്ജ് 2026’ൽ അവതരണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ അവതരിപ്പിച്ച റഫ്ഷാദിനെയും സിബിലിനെയും പ്രത്യേകം ആദരിച്ചു. പരിപാടികൾക്ക് കെ.ഇ.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. റമീസ് നൂർ മഹൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

