എൻജിനീയേഴ്സ് ഫോറം ഓറിയന്റേഷൻ ക്ലാസ്
text_fieldsകേരള എൻജിനീയേഴ്സ് ഫോറം സംഘടിപ്പിച്ച പ്രഫഷനൽ ഓറിയേൻറഷൻ ക്ലാസ്
റിയാദ്: സൗദി അറേബ്യയിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ഘടകം പ്രഫഷനൽ ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.
റിയാദ് മലസിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് എൻജി. ഹസീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.എം.പി ആൻഡ് ലീഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, തൊഴിൽ മേഖലയിൽ അവയുടെ പ്രാധാന്യങ്ങൾ, എങ്ങനെ ഒരു അംഗീകൃത പ്രഫഷനൽ ആവാം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എൻജി. നസീർ, എൻജി. സുഹാസ് എന്നിവർ ക്ലാസുകൾ നയിച്ചു. നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ വൈസ് പ്രസിഡൻറ് എൻജി. ആഷിക് പാണ്ടികശാല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

