എൻജിനിയേഴ്സ് ഫോറം ‘കെ.ഇ.എഫ് കണക്ട്’ സംഘടിപ്പിച്ചു
text_fieldsജിദ്ദ: കേരള എൻജിനിയേഴ്സ് ഫോറം ‘കെ.ഇ .എഫ് കണക്ട്’ മെഗാ ഇവൻറ് സംഘടിപ്പിച്ചു. 150 ലധികം മലയാളി എൻജിനീയർമാർ പങ്കെടുത്തു. കെ.ഇ.എഫ് വെബ്സൈറ്റ് ഉദ്ഘാടനം സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സ് പബ്ലിക് റിലേഷൻ ഓഫീസർ എൻജി. മുഹമ്മദ് റിയാദ് അത്താർ നിർവഹിച്ചു. താജ് ബിൽടെക് കമ്പനി വൈസ് പ്രസിഡൻറ് എൻജി. ഹംസ അൽഹിന്ദി, എക്സി.അംഗങ്ങളായ ഷാഹിദ്, അൻവർ ലാലു എന്നിവർ സംബന്ധിച്ചു. പ്രസിഡൻറ് വി.ടി അബ്്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. വിനോദ വിജ്ഞാന പരിപാടികൾ ഉണ്ടായിരുന്നു.
കെ.ഇ.എഫ് ഭാവിപരിപാടികൾ ഷഫീർ അവതരിപ്പിച്ചു. സംഘടനാവീഡിയോ അബ്ദുൽ മജീദ്, ജുനൈദ് എന്നിവർ അവതരിപ്പിച്ചു. സ്ഥാപക മെമ്പർ ഇഖ്ബാൽ പൊക്കുന്ന്, മുൻ പ്രസിഡൻറ് ഡോ. ശ്രീരാംകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. സിയാദ് ഷിജു ‘ട്രെയിനിങ് ആൻറ് പ്ലേസ്മെൻറ് സെൽ’ പദ്ധതി വിശദീകരിച്ചു. മുഹമ്മദ് കുഞ്ഞി, ആയിഷ റാൻസി എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി റിഷാദ് അലവി സ്വാഗതവും അജ്ന നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ സാബിർ ബാബു,സഹിർഷാ, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
