മരുഭൂമിയിൽ കുടുങ്ങിയ എൻജിനീയർ നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: മെക്കാനിക്കൽ എൻജിനീയർ ജോലിക്കായി കൊണ്ടുവന്ന് മരുഭൂമിയിലെ ഡ്രൈവറാക്കി മാറ്റിയ മലയാളി യുവാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. തിരുവനന്തപുരം സ്വദേശിയായ സന്തോഷാണ് പ്രവാസത്തിെൻറ ദുരിതങ്ങൾ താണ്ടി നാട്ടിലേക്ക് മടങ്ങിയത്. രണ്ടു വർഷം മുമ്പാണ് സന്തോഷ് മെക്കാനിക്കൽ എൻജിനീയർ വിസയിൽ ജോലിക്കായി സൗദിയിലെത്തിയത്.
സ്വകാര്യ നിർമാണ കമ്പനിയിൽ 3500 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും ആയിരുന്നു ഏജൻറിെൻറ വാഗ്ദാനം. സർവീസ് ചാർജായി ഭീമമായ തുകയും ഏജൻറ് കൈപ്പറ്റി. എന്നാൽ സൗദിയിലിറങ്ങിപ്പോൾ സ്പോൺസർ വിമാനത്താവളത്തിൽ നിന്ന് സന്തോഷിനെ ഒരു മരുഭൂമിയിലെ മണൽക്വാറിയിലേക്കാണ് കൂട്ടികൊണ്ടുപോയത്. മണൽ കയറ്റിക്കൊണ്ടു പോകുന്ന ലോറി ഡ്രൈവറുടെ േജാലിയാണ് സന്തോഷിന് നൽകിയത്. ആദ്യം പ്രതിഷേധിച്ചെങ്കിലും നാട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം സന്തോഷിന് ആ ജോലിയിൽ തുടരേണ്ടി വന്നു. ഇഖാമയോ ലൈസൻസോ നൽകിയിരുന്നില്ല. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തപ്പോഴേക്കും ഒമ്പതു മാസത്തെ ശമ്പളം കുടിശ്ശികയായി. അവധിക്ക് പോവാനും സ്പോൺസർ സമ്മതിച്ചില്ല. നാട്ടിലെ ബന്ധുക്കൾ വഴി പ്രവാസ സംഘടനകളെ സമീപിച്ചെങ്കിലു ഫലമുണ്ടായില്ല.
പിന്നീട്, ഒരു ദിവസം വൈകിട്ട് സന്തോഷ് മണൽ കയറ്റിക്കൊണ്ടു പോകുന്ന വഴി ഹൈവേയിലെത്തി ലോറി നിർത്തിയിട്ട് മറ്റൊരു വാഹനത്തിന് കൈകാണിച്ച് അതിൽ ഹസയിലെ ലേബർ കോടതിയിലെത്തി. കോടതിയുദ്യോഗസ്ഥനോട് വിഷയം ധരിപ്പിക്കുകയും അദ്ദേഹം നവയുഗം ഹസ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൽ ലത്തീഫ് മൈനാഗപ്പളിയെ ബന്ധപ്പെടാനാവശ്യപ്പെടുടയും ചെയ്തു. തുടർന്ന്, സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ േകാടതിയിൽ കേസ് ഫയൽ ചെയ്തു. കോടതിയിൽ കേസ് വിളിച്ചപ്പോൾ ഹാജരാകാതിരുന്ന സ്പോൺസർ വാറൻറ് പുറപ്പെടുവിച്ചപ്പോൾ മൂന്നാമത്തെ സിറ്റിങ്ങിൽ ഹാജരായി.
നടപടിക്രമങ്ങൾക്കൊടുവിൽ സന്തോഷിന് ഫൈനൽ എക്സിറ്റും വിമാനടിക്കറ്റും ആറുമാസത്തെ കുടിശ്ശിക ശമ്പളവും നൽകാൻ കോടതി വിധിച്ചു. അനുകൂല വിധി വന്നതോടെ നിയമനടപടികൾ പൂർത്തിയാക്കി സന്തോഷ് നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
