Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎൻജിനീയർ ഹാഷിം സ്മാരക...

എൻജിനീയർ ഹാഷിം സ്മാരക കെ.എം.സി സോക്കർ പ്രീ ക്വാർട്ടർ മത്സരങ്ങൾ വെള്ളിയാഴ്​ച ദമ്മാമിൽ

text_fields
bookmark_border
KMC soccer
cancel
camera_alt

കെ.എം.സി.സി ഫുട്​ബാൾ സംഘാടകർ വാർത്താസമ്മേളനം നടത്തുന്നു

ദമ്മാം: കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്‌പോർട്‌സ് വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ ഫുട്​ബാൾ മേളയുടെ മധ്യ - കിഴക്കൻ മേഖലാതല മത്സരങ്ങൾക്ക്​ വെള്ളിയാഴ്ച (ജൂൺ 21) തുടക്കമാകും. ജിദ്ദ, റിയാദ്, ദമ്മാം, യാംബു തുടങ്ങി നാലു പ്രവിശ്യകളിലായി സൗദിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഫുട്​ബാൾ മേള നടക്കുന്നത്. റിയാദ്, ദമ്മാം പ്രവിശ്യകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് രണ്ട്​ പ്രാഥമിക മത്സരങ്ങൾ റിയാദിൽ പൂർത്തിയായി.

പ്രീ ക്വാർട്ടർ മത്സരങ്ങളോടെ ദമ്മാമിലെ ദമ്മാമിലെ മത്സരങ്ങൾക്ക്​ തുടക്കമാവുകയാണെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദമ്മാം അൽ തർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവിശ്യാതല ഉദ്​ഘാടന മത്സരം കിഴക്കൻ പ്രവിശ്യയിലെ ഫുട്​ബാൾ പ്രേമികളുടെ ഉത്സവമായി മാറും. വിവിധ ഫുട്​ബാൾ ടീമുകളും കലാരൂപങ്ങങ്ങളും വിവിധ സാംസ്​കാരിക കൂട്ടായ്മകളും അണിനിരക്കുന്ന സാസ്കാരിക ഘോഷയാത്രയും ഉദ്​ഘടന മത്സരത്തോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്.

ജൂലൈ അഞ്ചിന്​ ഗ്രൂപ്പ് രണ്ടിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. വ്യവസായ പ്രമുഖൻ ഡോ. സിദീഖ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. നാഷനൽ തല ഫൈനൽ മത്സരം റിയാദിലാണ്​. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതത് പ്രവിശ്യകളിലെ ഫുട്​ബാൾ കൂട്ടായ്മകളുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നത്. ജിദ്ദ (വെസ്റ്റേൺ) പ്രവിശ്യയിൽ നിന്നും മൂന്ന് മൂന്നു ടീമുകളും റിയാദ്, ദമ്മാം പ്രവിശ്യകളിൽ നിന്നും രണ്ട് വീതം ടീമുകളും യാംബുവിൽ നിന്നും ഒരു ടീമുമാണ് മത്സരിക്കുന്നത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവർ കളത്തിലിറങ്ങിയിട്ടുണ്ട്. ഉദ്​ഘാടന മത്സരം ജിദ്ദയിൽ പൂർത്തിയായി. ജിദ്ദ, യാംബു പ്രവിശ്യകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് ഒന്ന് മത്സരങ്ങളുടെ സെമി ഫൈനൽ ജിദ്ദയിൽ നടക്കുകയും ചാംസ് സബീൻ എഫ്.സി ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഫുട്​ബാൾ ടൂർണമെൻറിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. എട്ട്​ ഗ്രാം വീതമുള്ള 20 സ്വർണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

ടൂർണമെൻറ്​ നടത്തിപ്പിനായി വിപുലമായ സംഘടക സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. ദമ്മാം ഫുട്ബാൾ അസോസിയേഷൻ (ഡിഫ)യുടെ സഹകരണത്തോടെയാണ് ദമ്മാമിലെ മത്സരങ്ങൾക്ക്​ അന്തിമ രൂപം നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ കറി പോർട്ട് റോയൽ ഫോക്കസ് ലൈൻ എഫ്.സി റിയാദ്, ഫൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ റിയാദിനെ നേരിടും. രണ്ടാം മത്സരത്തിൽ പസഫിക് ലൊജിസ്​റ്റിക് ബദർ എഫ്.സി ദമ്മാം, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി ടീമുകൾ തമ്മിൽ ഏറ്റുമുട്ടും.

വാർത്താസമ്മേളത്തിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൗദി തല കൺവീനർ മുജീബ് ഉപ്പട, വർക്കിങ്​ ചെയരർമാൻ ഖാദർ വാണിയമ്പലം, കിഴക്കൻ പ്രാവിശ്യ ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, മാലിക് മക്ബൂൽ ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineer Hashim MemorialKMC Soccer
News Summary - Engineer Hashim Memorial KMC Soccer Pre Quarter Matches in Dammam on Friday
Next Story