Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയന്ത്രത്തകരാർ:...

യന്ത്രത്തകരാർ: ദമ്മാം-കോഴിക്കോട്​ ഇൻഡിഗോ വിമാനം റദ്ദാക്കി

text_fields
bookmark_border
Damam- Kozhikode Indigo Flight cancelled due to engine failure
cancel
camera_alt

മു​ട​ങ്ങി​യ ദ​മ്മാം-​കോ​ഴി​ക്കോ​ട്​ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ദ​മ്മാം: ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​ദ​മ്മാ​മി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടേ​ണ്ട ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദ് ചെ​യ്തു. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്ക്​ മ​റ്റ്​ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​​പ്പെ​ടു​​ത്തി​യ വി​മാ​ന അ​ധി​കൃ​ത​ർ ബാ​ക്കി യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്​ മാ​റ്റി. ത​ക​രാ​ർ പ​രി​ഹ​രി​ച്ച്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി​ ഇ​ൻ​ഡി​ഗോ പ്ര​തി​നി​ധി പ​റ​ഞ്ഞു. രാ​വി​ലെ 7.30ന്​ ​ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 10.30ഓ​ടെ ദ​മ്മാ​മി​ലെ​ത്തി​യ എ 239 ​വി​മാ​ന​ത്തി​നാ​ണ്​ ത​ക​രാ​ർ​ ക​ണ്ടെ​ത്തി​യ​ത്.

ഉ​ച്ച​ക്ക്​ 12.30ഓ​ടെ യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​യി​രു​ന്നു. നാ​ലു​മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​ന​ത്തി​നു​ള്ളി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​ത്. റ​ൺ​വേ​യി​ലൂ​ടെ വി​മാ​നം നീ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ എ​ൻ​ജി​നീ​യ​ർ​മാ​ർ വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക​യാ​യി​രു​ന്നു. ത​ക​രാ​റു​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി.

65ഓ​ളം യാ​ത്ര​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും ജ്യൂ​സു​മു​ൾ​പ്പ​ടെ പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും കൃ​ത്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​താ​യി ഇ​ൻ​ഡി​ഗോ പ്ര​തി​നി​ധി അ​ബ്​​ദു​റ​ഹ്​​മാ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പ​രി​ധി​ക്ക​പ്പു​റ​ത്തു​ള്ള പ്ര​ശ്ന​മാ​യ​തി​നാ​ലാ​ണ്​ സ​ർ​വി​സ്​ റ​ദ്ദ്​ ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യാ​ണ്​ പ്ര​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഇ​ൻ​ഡി​ഗോ ഖേ​ദി​ക്കു​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൈ​ന​ൽ എ​ക്​​സി​റ്റി​ൽ നാ​ട്ടി​ൽ പോ​കു​ന്ന യാ​ത്ര​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ 12.10ന്​ ​പു​റ​പ്പെ​ടു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ത്തി​ലും മും​ബൈ വ​ഴി​യു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലും യാ​ത്ര ഒ​രു​ക്കി. മ​റ്റ്​​ അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കി​ മ​റ്റ്​ എ​യ​ർ​ലൈ​നു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കി. 45ഓ​ളം യാ​ത്ര​ക്കാ​രെ​യാ​ണ്​ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്​ മാ​റ്റി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത്​ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​യ​ത്​ പ്ര​യാ​സ​മു​ണ്ടാ​ക്കി. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ വി​ല​പ്പെ​ട്ട ഒ​രു ദി​വ​സ​മാ​ണ്​ യ​ന്ത്ര​ത്ത​ക​രാ​ർ ക​വ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigo flightCancelledEngine failureSaudi ArabiaDammam-Kozhikode
News Summary - Engine failure: Dammam-Kozhikode Indigo flight cancelled
Next Story