അൽ ഉല കുതിരയോട്ട മത്സരം: കിരീടം ദുബൈയിലേക്ക്
text_fieldsതബൂക്ക്: അൽ ഉലായിൽ നടന്ന ഖാദിമുൽ ഹറമൈൻ കപ്പ് കുതിരയോട്ട മത്സരം സമാപിച്ചു. ഒന്നാം സ്ഥാനം യു.ഇയിൽ നിന്നുള്ള സാലിം ഖുതുബിക്കും രണ്ടാം സ്ഥാനം അബ്ദുല്ല അൽമറി, മൂന്നാം സ്ഥാനം സൈഫ് അൽമസ്റുഅ്നുമാണ്. 15 ദശലക്ഷം റിയാലാണ് മൊത്തം സമ്മാനം. ഇതിനു പുറമെ ഒന്നാം സ്ഥാനം നേടിയ ആൾക്ക് റെയിഞ്ച് റോവർ ജീപ്പും രണ്ടാം സ്ഥാനം നേടിയ ആൾക്ക് ജാഗൂർ കാറുമുണ്ട്. 12 രാജ്യങ്ങളിൽ നിന്നായി 200 പേരാണ് മത്സരത്തിൽ പെങ്കടുത്തത്. വിജയികൾക്ക് േട്രാഫികൾ വിതരണം ചെയ്തു. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനാണ് ട്രോഫികൾ വിതരണം ചെയ്തത്.
യു.എ.ഇ വൈസ്പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആലു മഖ്തും, സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
