ഹരിതവത്കരണ കാമ്പയിന് ഉജ്ജ്വല സമാപനം
text_fieldsപരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവും നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവറും സംയുക്തമായി നടത്തിയ ഹരിതവത്കരണ കാമ്പയിൻ ദൃശ്യങ്ങൾ
യാംബു: 'നമുക്ക് രാജ്യത്തെ പച്ചയാക്കാം' ശീർഷകത്തിൽ സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയവും നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവറും സംയുക്തമായി നടത്തിയ ഹരിതവത്കരണ കാമ്പയിൻ സമാപിച്ചു. 2020 ഒക്ടോബറിൽ ആരംഭിച്ച കാമ്പയിനുമായി ബന്ധപ്പെട്ട് സൗദിയുടെ വിവിധ മേഖലകളിലുള്ള 165 പ്രദേശങ്ങളിൽ 10 ലക്ഷം വൃക്ഷത്തൈകളുടെ നടീൽ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
രാജ്യത്തെ 13 പ്രവിശ്യകളെയും ഉൾക്കൊള്ളിച്ചു നടത്തിയ കാമ്പയിനിെൻറ ഭാഗമായി കിഴക്കൻ പ്രവിശ്യയിൽ 2.6 ദശലക്ഷത്തിലധികം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്.
മദീന പ്രവിശ്യയിൽ 2.1 ദശലക്ഷത്തിലധികവും മക്കയിൽ 1.3 ദശലക്ഷത്തിലധികവും ജീസാനിലും റിയാദിലും ഒരു ദശലക്ഷം വീതവും അൽ കസീമിൽ 4,62,000, അസീറിൽ 2,70,000 മരങ്ങളുമാണ് നടീൽ പൂർത്തിയാക്കിയത്. അൽ ബഹയിൽ 3,00,000 തൈകളും വടക്കൻ അതിർത്തിയിൽ 1,42,000ത്തിൽ അധികം മരങ്ങളും നട്ടുപിടിപ്പിച്ചു. അൽ ജൗഫിൽ 1,13,000ത്തിൽ കൂടുതലും ഹാഇലിൽ 85,000, തബൂഖിൽ 75,000ത്തിൽ കൂടുതലും നജ്റാനിൽ 52,000 മരങ്ങളുമാണ് കാമ്പയിനുമായി ബന്ധപ്പെട്ട് നട്ടുപിടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

