Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസത്തിന് വിരാമം:...

പ്രവാസത്തിന് വിരാമം: ഹരി എസ്. നായർക്ക് കേളി യാത്രയയപ്പ് നൽകി

text_fields
bookmark_border
farewell by Keli
cancel
camera_alt

പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഹരി എസ്. നായർക്ക് കേളി കലാസാംസ്കാരിക വേദി അൽ മനാഹ് യൂനിറ്റ് യാത്രയയപ്പ്​ നൽകിയപ്പോൾ

Listen to this Article

റിയാദ്: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരി എസ്. നായർക്ക് യൂനിറ്റ് യാത്രയയപ്പ് നൽകി.

കഴിഞ്ഞ 27 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഹരി. കേളിയുടെ സജീവ പ്രവർത്തകനായ അദ്ദേഹത്തി​െൻറ യാത്രയയപ്പ് ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.

യൂനിറ്റ് പ്രസിഡൻറ്​ ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ്​ അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിൻറ്​ സെക്രട്ടറിമാരായ സുബാഷ്, അജിത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സജാദ് സംഘടനയുടെ വകയായി ഹരിക്ക് ഉപഹാരം കൈമാറി. യൂനിറ്റ് മെമ്പർമാരും സഹപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി സ്വാഗതവും, ഹരി എസ്. നായർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keliFarewellLatest News
News Summary - End of exile: Hari S. Nair given farewell by Keli
Next Story