നാലു പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിട; ചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
text_fieldsചന്ദ്രൻ കൊച്ചു കൃഷ്ണന് കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നീണ്ട 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ നഹ്ദ യൂനിറ്റ് അംഗം ചന്ദ്രൻ കൊച്ചുകൃഷ്ണന്‍ യൂനിറ്റിെൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തിരുവനന്തപുരം പൂവാർ സ്വദേശിയായ ചന്ദ്രൻ 1983-ലാണ് സൗദി അറേബ്യയിലെത്തിയത്.
രണ്ട് വർഷം ദമ്മാമിലും, അതിനുശേഷം 41 വർഷം റിയാദിലുമായി ജോലി ചെയ്തുവരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പിൽ യൂനിറ്റ് പ്രസിഡൻറ് ബബീഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ.കെ. ഷാജി, ട്രഷറർ മുഹമ്മദ് ഷെഫീഖ്, ഏരിയ ജോയിൻറ് സെക്രട്ടറി പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, നിഖിൽ, യൂനിറ്റ് ട്രഷറർ അനൂപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂനിറ്റിെൻറ ഉപഹാരം ജോയിൻറ് സെക്രട്ടറി ഷനു ഭാസ്കർ ചന്ദ്രന് കൈമാറി. ഷനു ഭാസ്കർ സ്വാഗതവും ചന്ദ്രൻ കൊച്ചുകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

