Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം -ഡോക്ടർ ഇബ്രാഹിം അൽ ഫർഹാൻ

text_fields
bookmark_border
റിസയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം -ഡോക്ടർ ഇബ്രാഹിം അൽ ഫർഹാൻ
cancel
camera_alt

റി​സാ -ടോ​ട്ട് ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഡോ. ​ഇ​ബ്രാ​ഹിം ബി​ൻ അ​ലി ഫ​ർ​ഹാ​ൻ നി​ർ​വ​ഹി​ച്ച​പ്പോ​ൾ

റിയാദ് : ‘ലഹരി ഉപഭോഗം തുടങ്ങുന്നതിന് മുമ്പേ തടയുക' എന്ന ലക്ഷ്യത്തോടെ ദേശ- ഭാഷ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽ സുബൈർ കുഞ്ഞ് ഫൗണ്ടേഷൻ (റിസ) നടത്തുന്ന ബോധവൽക്കരണശ്രമങ്ങൾ അഭിനന്ദനാർഹവും കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദവുമാണെന്ന് പ്രമുഖ വിദ്യാഭ്യാസപ്രവർത്തകനും അത്താ എഡ്യൂക്കേഷൻ കമ്പനി സി. ഇ. ഒ യുമായ ഡോ. ഇബ്രാഹിം ബിൻ അലി ഫർഹാൻ അഭിപ്രായപ്പെട്ടു.

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസയുടെ ടോട്ട് പരിശീലനം പൂർത്തിയാക്കിയ 526 പേർക്കുള്ള ഓൺ ലൈൻ സർട്ടിഫിക്കറ്റ് വിതരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

റിയാദ് ഇന്ത്യൻ എംബസി സ്കൂളിലെ റാസിൻ അബ്ദുൽ റസാക്കിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഓൺലൈൻ പരിപാടിയിൽ ജോസ് മ്യൂസിക് അക്കാദമിയിലെ വിദ്യാർത്ഥികൾ സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചു. മോഡേൺ മിഡിലീസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ശബാന പർവിൻ, യാരാ സ്കൂൾ വൈസ്പ്രിൻ സിപ്പൽ ഷറഫുദ്ദീൻ, ഡോ. മുഹമ്മദ് ഒസാമ (സ്‌കൂൾ ആന്റ് മാസ് എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, ഒഡീസ), ഡോ. രാജു വർഗീസ് ഡോ. തമ്പി വേലപ്പൻ, എൻ. ആർ. കെ ഫോറം പ്രതിനിധി അഡ്വ. അബ്ദുൽ ജലീൽ (ഇസ്ലാഹി സെന്റർ), ഫോർക്ക പ്രതിനിധി ജിബിൻ സമദ്, ഓർമ്മ ഇന്റർനാഷണൽ പ്രതിനിധി ജോസ് തോമസ്, നിഖിലാ സമീർ, അധ്യാപകരായ ആഷിക, അതുല്യ (കോണ്ടം റൈസ് ഇന്റർനാഷനൽ സ്കൂൾ), വിദ്യാർത്ഥി പ്രതിനിധികളായ ലിബ ഷഹീൻ, റയാൻ അഹമ്മദ്, ടി.കെ നിസ (യാരാ സ്‌കൂൾ) എന്നിവർ സംസാരിച്ചു.

ഷംനാദ് കരുനാഗപ്പള്ളി (റിയാദ് മീഡിയാഫോറം), സൈനുലാബിദീൻ വഴിക്കടവ്, (എം. ഇ.എസ്), അശോക് കുമാർ (തിരുവനന്തപുരം കൂട്ടായ്മ, ദമാം), ഇസ്മായിൽ നൗഷാദ്, ഡോ. സമതാ നായിഡു (പ്രിൻസിപ്പൽ, അന്നമാചാര്യ പിജി കോളജ് ഓഫ് കമ്പ്യൂട്ടർ സയൻസ്) തുടങ്ങിയവർ സന്നിഹിതരായി.

റിസ ആക്ടിവിറ്റി കൺവീനർ മീരാറഹ്മാൻ ടോട്ട് പരിപാടി വിവരിച്ചു. റിസ കേരള കോഡിനേറ്റർ കരുണാകരൻ പിള്ള സ്വാഗതവും സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ നന്ദിയും പറഞ്ഞു, റിസയുടെ ഗ്ലോബൽ മെമ്പർഷിപ്പ് സ്‌കീം ഉടൻ ആരംഭിക്കുമെന്ന് കൺ വീനർ ഡോ. അബ്ദുൽ അസീസും പ്രോഗ്രാം കൺസൾട്ടൻസ് ഡോ. ഭരതനും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RISA Completes Tote Training Program for 526 Participants in Riyadh
Next Story