Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ലെ...

ജി​ദ്ദ​യി​ലെ എം​പ​വ​റി​ങ് വു​മ​ൺ​സ് അ​ല​യ​ൻ​സ് ‘പെ​ൺ​ക​രു​ത്ത്’ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ജി​ദ്ദ​യി​ലെ എം​പ​വ​റി​ങ് വു​മ​ൺ​സ് അ​ല​യ​ൻ​സ് ‘പെ​ൺ​ക​രു​ത്ത്’ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ജി​ദ്ദ​യി​ലെ ‘പെ​ൺ ക​രു​ത്ത്’ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ജി​ദ്ദ: പ്ര​വാ​സ​ലോ​ക​ത്തെ വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും ശാ​ക്തീ​ക​ര​ണ​ത്തി​നു​മാ​യി രൂ​പ​വ​ത്ക​രി​ച്ച ജി​ദ്ദ​യി​ലെ പ്ര​മു​ഖ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ എം​പ​വ​റി​ങ് വു​മ​ൺ​സ് അ​ല​യ​ൻ​സ് (ഇ.​ഡ​ബ്യു.​എ) 'പെ​ൺ​ക​രു​ത്ത്' എ​ന്ന പേ​രി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ റി​ഹാ​ബി​ലെ പാ​ർ​ക്കി​ൽ ന​ട​ന്ന ഇ​ഫ്താ​ർ കു​ടും​ബ​സം​ഗ​മ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നും ത​യ്യാ​റാ​ക്കി​ക്കൊ​ണ്ടു​വ​ന്ന രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ച്ചു. കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ ജി​ദ്ദ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യി മാ​റി​യ ഇ.​ഡ​ബ്യു.​എ​യ്ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളെ ഒ​രു​മി​ച്ച് ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വാ​സ ജീ​വി​ത​ത്തി​ൽ പ​ര​സ്പ​ര​സ​ഹ​ക​ര​ണ​വും ഒ​ത്തൊ​രു​മ​യും ഐ​ക്യ​വും വ​ള​ർ​ത്തു​ക​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച സം​ഘ​ട​ന​യു​ടെ അ​ഡ്മി​നും ഫൗ​ണ്ട​റു​മാ​യ സോ​ഫി​യ സു​നി​ൽ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ മ​റി​യം റോ​സ് ടീ​ച്ച​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ബീ​ന റാ​ഫി, ജ്യോ​തി ബാ​ബു​കു​മാ​ർ, സാ​ബി​റ മ​ജീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi NewsIftar gatheringgulf news malayalam
News Summary - Empowering Women's Alliance in Jeddah hosts 'women-focused' Iftar gathering
Next Story