Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിദ്ദയിൽ എംപവറിങ് വിമൻസ് അലയൻസ് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
ജിദ്ദയിൽ എംപവറിങ് വിമൻസ് അലയൻസ് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു
cancel

ജിദ്ദ: എംപവറിങ് വിമൻസ് അലയൻസ് ജിദ്ദ,കേരള പൗരാവലി ജിദ്ദ യുടെയും അബീർ മെഡിക്കൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ആരോഗ്യബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കുടുംബത്തിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം ലക്ഷ്യമാക്കി ജിദ്ദ ഹസ്സൻ ഗസ്സാവി ഹോസ്പിറ്റലിൽ നടത്തിയ പരിപാടിയിൽ ശിശുരോഗവിദഗ്ദയായ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റായ ഡോ. ഹസീന ബീഗവും വിവിധ വിഷയങ്ങളിൽ സംവദിച്ചു.

ആരോഗ്യമുള്ള കുടുംബങ്ങൾ സമൂഹത്തിന് കരുത്ത് പകരുന്നുവെന്ന് സെമിനാറിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.ആരോഗ്യത്തെ കുറിച്ച് ശരിയായ അറിവ് നേടാൻ സമയം കണ്ടെത്താത്തതും ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കാത്തതും സമൂഹത്തിന് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നുവെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും ഡോക്ടർമാർ വിശദീകരിച്ചു. വിവാഹിതരാവാൻ തയ്യാറെടുക്കുന്ന യുവതികൾ നിർബന്ധമായും എടുക്കേണ്ടുന്ന ഗർഭയശയ അർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനെ കുറിച്ച് സെമിനാറിൽ വിശദീകരിച്ചു.

ജ്യോതി ബാബുകുമാർ, നീമ, മൗഷുമി ശരീഫ്, അഫ്ര സബീൻ റാഫി , സുവിജ സത്യൻ, റജിയ വീരാൻ, ഹസീന റഷീദ് എന്നിവർ സംസാരിച്ചു. സിമി അബ്ദുൽ ഖാദർ അവതാരകയും സോഫിയ സുനിൽ മോഡറേറ്ററുമായ പരിപാടിയിൽ ഷെറീന റഷീദ് സ്വാഗതവും സബീനാ റാഫി നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യബോധം വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ അഖിൽ റഹ്മാൻ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Empowering Women's Alliance conducted Health Seminar
Next Story