സ്പോണ്‍സറുടെ ചതിയില്‍ സർവതും നഷ്ടപ്പെട്ട തൊഴിലാളികൾ നാടണഞ്ഞു
text_fieldsഇസ്മാഇൗലിനും രഘുരാമനുമുള്ള യാത്രരേഖകള്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ്
പ്രസിഡൻറ് അയൂബ് കരൂപടന്ന കൈമാറുന്നു
റിയാദ്: സ്പോൺസറുടെ ചതിയിൽ കുടുങ്ങി സർവതും നഷ്ടപ്പെട്ട രണ്ടു തൊഴിലാളികൾ നാടണഞ്ഞു.
റിയാദിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഇസ്മാഇൗലും തമിഴ്നാട്ടിലെ മധുര സ്വദേശി മുരുകൻ രഘുരാമനുമാണ് അഞ്ചുവർഷത്തെ ദുരിതത്തിനൊടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങിയത്. സ്പോണ്സറുമായി ചേര്‍ന്ന് 10 ലക്ഷം റിയാൽ മുടക്കി ആരംഭിച്ച സൂപ്പർമാർക്കറ്റിൽ തന്നെയായിരുന്നു ഇവരുടെ ജോലിയും. സ്ഥാപനം അഭിവൃദ്ധിപ്പെട്ടപ്പോൾ സ്പോൺസർ അത് പിടിച്ചെടുക്കുകയും ഇവരെ പുറത്താക്കുകയുമായിരുന്നു. സ്ഥാപനം സ്പോൺസറുടെ ൈകയിലായതോടെ തൊഴിലാളികളും വിഷമത്തിലായി.
ആരുടേയും താമസരേഖ പുതുക്കി കൊടുക്കാൻ ഉടമ തയാറായില്ല. കഴിഞ്ഞ അഞ്ചര വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട ഇസ്മാഇൗലും മുരുകൻ രഘുരാമനും ചാരിറ്റി ഓഫ് പ്രവാസി മലയാളി എന്ന ജീവകാരുണ്യ സംഘടനയുടെ സഹായം തേടുകയായിരുന്നു. വിഷയത്തിെൻറ പ്രാധാന്യം മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകർ സ്പോൺസറുമായി ബന്ധപ്പെട്ട് മൂന്നു മാസത്തെ നിരന്തരമായ ചർച്ചയിലും ഇടപെടലിനുമൊടുവില്‍ അദ്ദേഹം ഇരുവർക്കും ഫൈനൽ എക്സിറ്റ് നൽകുകയായിരുന്നു.
നാട്ടിലെത്താൻ കഴിയാത്തതു കൊണ്ട് മൂന്നു പ്രാവശ്യം വിവാഹം മുടങ്ങിയ രഘുരാമനും ഇസ്മാഇൗലും തങ്ങളെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് നാട്ടിലേക്കു തിരിച്ചു.
ഇരുവരെയും സഹായിക്കാനായി ചാരിറ്റി ഒാഫ് പ്രവാസി മലയാളി പ്രസിഡൻറ് അയൂബ് കരൂപ്പടന്നയും സഹപ്രവർത്തകരായ നിസാർ കൊല്ലം, മുജീബ് ചാവക്കാട്, മുഹാദ് കരൂപ്പടന്ന എന്നിവരുമാണ് രംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

