ഷറഫ് പാറക്കലിന് ഇ.എം.എഫ് ക്ലബ് യാത്രയയപ്പ് നൽകി
text_fieldsഷറഫ് പാറക്കലിന് ഇ.എം.എഫ് ക്ലബിെൻറ ഉപഹാരം മുജീബ് കളത്തില്‍, സലാം വർക്കല, നൗഷാദ് കാരശ്ശേരി എന്നിവര്‍ ചേർന്ന് സമ്മാനിക്കുന്നു
ദമ്മാം: ജോലിയാവശ്യാര്‍ഥം ദുബൈയിലേക്ക് സ്ഥലം മാറി പോകുന്ന ദമ്മാമിലെ പ്രമുഖ ഫുട്ബാൾ കൂട്ടായ്മയായ ഇ.എം.എഫ് ക്ലബിെൻറ പ്രസിഡൻറ് ഷറഫ് പാറക്കലിന് ക്ലബ് മാനേജ്മെൻറ് യാത്രയയപ്പ് നല്കി. അൽഖോബാർ റഫ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമ്മാം ഇന്ത്യൻ ഫുട്ബാൾ പ്രസിഡൻറ് മുജീബ് കളത്തില്‍, ക്ലബ് അഡ്വൈസറി ബോർഡ് അംഗങ്ങളായ സലാം വർക്കലയും നൗഷാദ് കാരശ്ശേരിയും ചേർന്ന് ക്ലബിെൻറ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി റിയാസ് ചെറുവാടി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് നൗഫൽ അധ്യക്ഷത വഹിച്ചു. മഹ്റൂഫ് മഞ്ചേരി, റഷീദ് ചേന്ദമംഗല്ലൂര്‍, നവാസ് തൃപ്പനച്ചി, ഷാഫി കൊടുവള്ളി, സജാദ് പാറക്കൽ എന്നിവർ സംസാരിച്ചു. അൻവർ വാഴക്കാട്, സകരിയ, ഷെബീർ, റഫീഖ് വടക്കാഞ്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

