ശ്വാസതടസ്സമുള്ളവർക്ക് ഹറമിൽ അടിയന്തര ചികിത്സ
text_fieldsശ്വാസതടസ്സം അനുഭപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്ന ഉപകരണങ്ങൾ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പരിശോധിക്കുന്നു
ജിദ്ദ: മക്ക ഹറമിൽ ശ്വാസതടസ്സം അനുഭപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് അത്യാധുനിക സൗകര്യമൊരുക്കി. ഉപകരണങ്ങൾ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് വിലയിരുത്തി. ശ്വാസതടസ്സംപോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്നവിധത്തിലാണ് ഉപകരണങ്ങൾ ഒരുക്കിയത്. ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ആധുനിക സാങ്കേതിക മാർഗങ്ങളോടുകൂടിയ അടിയന്തര ഹൃദയ ചികിത്സ ഉപകരണങ്ങൾ ഒരുക്കിയതെന്ന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറമിലെ ജോലിക്കാർക്കും സമൂഹത്തിലെ ആളുകൾക്കും ഉപകരണം എങ്ങനെ ഉപയോഗിക്കണമെന്നതിന് പരിശീലനം നൽകും. വോയ്സ്, ഡിജിറ്റൽ കമാൻഡുകൾ പിന്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൗദി റെഡ്ക്രസൻറാണ് ഈ സൗകര്യം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

