Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅടിയന്തര പാസ്​പോർട്ട്...

അടിയന്തര പാസ്​പോർട്ട് സേവനങ്ങൾ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ച്​ മുതൽ

text_fields
bookmark_border
അടിയന്തര പാസ്​പോർട്ട് സേവനങ്ങൾ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ച്​ മുതൽ
cancel

റിയാദ്​: അത്യാവശ്യമായി പാസ്​പോർട്ട്​ പുതുക്കുന്നത്​ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ മെയ്​ അഞ്ചിന്​ പുനരാരംഭിക്കുന്നു. സൗദി അറേബ്യയിൽ കർഫ്യൂ ഭാഗികമായി നീക്കിയെങ്കിലും എംബസിയുടെ പുറംകരാർ ഏജൻസിയായ വി.എഫ്​.എസ്​ ​ഗ്ലോബലി​​െൻറ രാജ്യത്തെ വിവിധ പട്ടണങ്ങളിലും റിയാദിലുമുള്ള ഇന്ത്യൻ പാസ്​പോർട്ട്​, വിസ അപ്ലിക്കേഷൻ കേ​ന്ദ്രങ്ങൾക്ക്​ പ്രവർത്തനം പുനരാരംഭിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടില്ല. അതുകൊണ്ടാണ്​  അടിയന്തര പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ വേണ്ടി എംബസിയുടെ റിയാദിലെ ആസ്ഥാനത്ത്​ സൗകര്യമൊരുക്കുന്നത്​. 

അടിയന്തരമായി പാസ്​പോർട്ട്​ പുതുക്കേണ്ടവർക്ക്​ എംബസിയിൽ​ നേരി​െട്ടത്തിയാണ്​​ അപേക്ഷ നൽകേണ്ടത്​. അപേക്ഷ നൽകാനെത്തുന്നവരുടെ ആൾക്കൂട്ടം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. അപേക്ഷകർ സാമൂഹിക അകല പാലനം ഉൾപ്പെടെ ആ​വശ്യമായ എല്ലാ ആരോഗ്യ മുൻകരുതലുകളും സ്വീകരിക്കണം. 

കർശന​​ നിബന്ധനകളാണ്​ ഇതിന്​ നിശ്ചയിച്ചിട്ടുള്ളത്​. 

1. പാസ്​പോർട്ട്​ പുതുക്കാനോ പുതിയത്​ എടുക്കാനോ ബന്ധപ്പെട്ട മറ്റ്​ സേവനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാൻ എത്തുന്നതിന്​ മുമ്പ്​ മുൻകൂർ​ അനുമതി തേടിയിരിക്കണം. 

2. 920006139 എന്ന എംബസി കാൾ സ​െൻറർ നമ്പറിൽ ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട്​ നാലിനും ഇടയിൽ വിളിച്ചാണ്​​ അപ്പോയിൻറ്​മ​െൻറ്​ നേടേണ്ടത്​. അല്ലെങ്കിൽ info.inriyadh@vfshelpline.com എന്ന ഇമെയിലിൽ ബന്ധപ്പെടണം. കാൾ സ​െൻറർ മെയ്​ നാല്​ മുതൽ പ്രവർത്തനം ആരംഭിക്കും.

3. മുൻകൂർ അനുമതി വാങ്ങിയെത്തുന്ന അപേക്ഷകനെയല്ലാതെ മറ്റാരെയും എംബസിയിൽ പ്രവേശിപ്പിക്കില്ല. അപ്പോയിൻറ്​മ​െൻറ്​ കിട്ടിയ തീയതിയിലും സമയത്തും തന്നെ എംബസിയിലെത്തണം. പാസ്​പോർട്ട്​ അപേക്ഷകൾ നൽ​കാനുള്ള സമയം ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10നും ഉച്ചക്ക്​ ശേഷം രണ്ടിനും​ ഇടയിലാണ്​. 

4. ​അപേക്ഷകൻ മാസ്​ക്​ ധരിച്ചിരിക്കണം.

5. ഇതിനകം കാലാവധി കഴിഞ്ഞതും ജൂൺ 30ന്​ മുമ്പ്​ കാലാവധി കഴിയുന്നതുമായ പാസ്​പോർട്ടുകളുടെ ഉടമകൾക്കാണ്​​ മുൻഗണന.

6. ഇതിൽ പെടാത്ത അത്യാവശ്യക്കാരുണ്ടെങ്കിൽ അവർ cons.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അടിയന്തരമായ ആവശ്യം എന്താണെന്ന്​ വിശദീകരിച്ച്​, അത്​ തെളിയിക്കുന്ന രേഖകൾ സഹിതം കത്തയക്കണം. അടിയന്തര സാഹചര്യം എന്താണെന്ന്​ പരിശോധിച്ച്​ പരിഹാര നടപടിയുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsRiyadhvisa renewal
News Summary - emergency passport service in indian embassy
Next Story