അടിയന്തര സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ: ആദ്യഘട്ട പരീക്ഷണം നടന്നു
text_fieldsജിദ്ദ: രാജ്യത്തെ അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോണുകളിലൂടെ മുന്നറിയിപ്പ് നൽകുന്ന ദേശീയ ഡിജിറ്റൽ സംവിധാനത്തിെൻറ ആദ്യഘട്ട പരീക്ഷണം സിവിൽ ഡിഫൻസ് ആരംഭിച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി സഹകരിച്ച് തിങ്കളാഴ്ച വൈകീട്ടാണ് പരീക്ഷണം ആരംഭിച്ചത്. ഇൗ മാസം 22 വരെ തുടരും. ഹുറൈംല, അൽഉവയ്ന, അബ്ഖൈഖ്, ശനാൻ, ബഹ്റ, ഖുൻഫുദ, തനൂമ, അൽബാഹ എന്നീ മേഖലകളിലാണ് ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. ഇൗ പ്രദേശങ്ങളിലെ ജനങ്ങളുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് സന്ദേശം പ്രത്യേക ശബ്ദത്തോടെ അയക്കുമെന്നും പരീക്ഷണത്തിെൻറ വിലയിരുത്തലിൽ പങ്കാളിയാകണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
സന്ദേശങ്ങളും അലർട്ടുകളും സ്വീകരിക്കുന്നത് ഉറപ്പാക്കുന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് മൊബൈൽ ഒാപറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിൽ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പരീക്ഷണമായതിനാൽ മെസേജ് വരുേമ്പാൾ പരിഭ്രാന്തരാകുകയോ ആശങ്കപ്പെടുകയോ വേണ്ട. അതിനുമുമ്പ് മെസേജ് വരുന്ന സമയം അറിയിച്ചുള്ള സന്ദേശങ്ങൾ അയക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ നേരേത്തയുണ്ടായിരുന്ന മുന്നറിയിപ്പ് സംവിധാനം നൂതനമായ സാേങ്കതിക വിദ്യകൾ ഉപയോഗിച്ച് നവീകരിച്ചതാണ്. ഏതെങ്കിലും പ്രദേശത്തുള്ളവർക്ക് അവരുടെ പ്രദേശത്ത് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുേമ്പാൾ ആ സ്ഥലം നിർണയിച്ച് മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നൽകാൻ കഴിയുന്നതാണെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

