Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനയതന്ത്രത്തി​െൻറ...

നയതന്ത്രത്തി​െൻറ കോർട്ടിൽ എംബസികളുടെ ഫുട്​ബാൾ ടൂർണമെൻറ്​

text_fields
bookmark_border
നയതന്ത്രത്തി​െൻറ കോർട്ടിൽ എംബസികളുടെ ഫുട്​ബാൾ ടൂർണമെൻറ്​
cancel

റിയാദ്​: നയതന്ത്രത്തി​​​െൻറ കാൽപന്തുമായി റിയാദിൽ വിവിധ എംബസി ഉദ്യോഗസ്​ഥരുടെ ടൂർണമ​​െൻറിന്​ തുടക്കമായി. 20 ഒാളം എംബസികൾ പ​െങ്കടുക്കുന്ന ടൂർണമ​​െൻറ്​​ ബ്രിട്ടീഷ്​ കൗൺസിലാണ്​ സംഘടിപ്പിക്കുന്നത്​. ടീമുകളെ നാല്​ ഗ്രൂപുകളായി തിരിച്ചാണ്​ മത്സരം. യു.എസ്​, യു.കെ, കാനഡ, ആസ്​ട്രേലിയ, പാകിസ്​ഥാൻ, ജർമനി, ഫ്രാൻസ്​, ആസ്​ട്രിയ, സൗത്ത്​ ആഫ്രിക്ക, സെനഗൽ, ഇൗജിപ്​ത്​, മൊറോക്കോ, ജോർഡൻ, മെക്​സിക്കോ, ബ്രസിൽ, ഉറുഗ്വേ, വെനിസുല, മൗറിഷ്യസ്​, അസർബൈജാൻ, ജപ്പാൻ, സിങ്കപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ ടീമുകളാണ്​ പ​െങ്കടുക്കുന്നത്​. അൽ ശബാബ്​ ക്ലബാണ്​ ആതിഥ്യം വഹിക്കുന്നത്​. ലോകസൗഹൃദത്തി​​​െൻറ വേദിയാവുകയാണ്​ ഇൗ മേള.

ബ്രിട്ടീഷ്​ കൗൺസിൽ വക്​താവ്​ സൽമാൻ ഖുറൈശി, സിയാദ്​ അൽ ഒബൈദി എന്നിവരുടെ നേതൃത്വത്തിലാണ്​ മേള. നയതന്ത്ര സമൂഹത്തിനിടയിലെ സൗഹൃദം ഉൗഷ്​മളമാക്കുകയാണ്​ ഇൗ ടൂർണമ​​െൻറുകൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ ഉദ്​ഘാടനച്ചടങ്ങിൽ സൽമാൻ ഖുറൈശി പറഞ്ഞു. വിഷൻ 2030^​​​െൻറ ഭാഗമായി സൗദി അറേബ്യയിൽ യാഥാർഥ്യമാവുന്ന സാമൂഹിക സാംസ്​കാരിക മുന്നേറ്റത്തിന്​ പിന്തുണ നൽകുക കൂടി ഇതി​​​െൻറ ലക്ഷ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. വിന്നേഴ്​സിനുള്ള ട്രോഫിയുടെ പ്രകാശനം ഉദ്​ഘാടനച്ചടങ്ങിൽ നടന്നു. ഇൗ മാസം അവസാനമാണ്​ ഫൈനൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsembasy football
News Summary - embasy football-saudi-gulf news
Next Story