Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ് മാരത്തണിൽ 75ാം...

റിയാദ് മാരത്തണിൽ 75ാം വയസ്സിൽ 21 കിലോമീറ്റർ ഓടിത്തീർത്ത്​ ഇ.എം. ആദിത്യൻ

text_fields
bookmark_border
റിയാദ് മാരത്തണിൽ 75ാം വയസ്സിൽ 21 കിലോമീറ്റർ ഓടിത്തീർത്ത്​ ഇ.എം. ആദിത്യൻ
cancel
Listen to this Article

റിയാദ്: റിയാദ്​ മാരത്തണിൽ ഒരു മലയാളി വെറ്ററൻ കായിക താരത്തി​ന്​ നേട്ടം. എഴുത്തുകാരൻ, സഞ്ചാരി എന്നീ നിലകളിൽ കൂടി പ്രശസ്തനായ എടപ്പാൾ തുയ്യം എളങ്ങള്ളൂർ മന സ്വദേശി ഇ.എം. ആദിത്യൻ പ്രായാധിക്യത്തി​ന്റെ പ്രതിസന്ധികളെ അതിജീവിച്ച്​ 75ാം വയസ്സിൽ അന്താരാഷ്​ട്ര മാരത്തൺ വേദികളിലേക്ക് ചുവടുവെച്ചു. റിയാദിലെ അമീറ നൂറ ബിൻ അബ്​ദുറഹ്​മാൻ യൂനിവേഴ്​സിറ്റി കാമ്പസിൽ നടന്ന 21 കിലോമീറ്റർ ഹാഫ് മാരത്തോണിലാണ് അദ്ദേഹം ത​ന്റെ അരങ്ങേറ്റം കുറിച്ചത്.

ആകാംക്ഷാഭരിതമായ മത്സരത്തിൽ ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായിക പ്രേമികളോടൊപ്പമാണ് ആദിത്യൻ ട്രാക്കിലിറങ്ങിയത്. 5811 പേരാണ് ഈ വിഭാഗത്തിൽ​ പ​ങ്കെടുത്തത്​. ഇതിൽ 2613-ാം സ്ഥാനത്തെത്തി. പങ്കെടുത്തവരിൽ 55.03 ശതമാനം പേരെയും പിന്നിലാക്കിക്കൊണ്ടാണ് ആദിത്യൻ ഫിനിഷ് ചെയ്തത്.

സാധാരണ അന്താരാഷ്​ട്ര മാരത്തണുകളിൽ പ്രായത്തിനനുസരിച്ച്​ പ്രത്യേക വിഭാഗങ്ങൾ തിരിച്ചാണ്​ മത്സരം നടത്തുന്നതെങ്കിലും, റിയാദിൽ 18 വയസ്സിന്​ മുകളിലുള്ള എല്ലാവരെയും ഒരൊറ്റ വിഭാഗമായാണ് പരിഗണിച്ചത്. യുവാക്കളോട് മത്സരിച്ചാണ് അദ്ദേഹം ഈ മികച്ച നേട്ടം കൈവരിച്ചത്. മെഡൽ പ്രതീക്ഷിച്ചിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പ്രായപരിധി വ്യത്യാസമില്ലാത്ത വിഭാഗത്തിൽ മത്സരിക്കേണ്ടി വന്നതിനാൽ ചെറിയ നിരാശയുണ്ടെങ്കിലും, ആദിത്യ​ന്റെ പ്രകടനം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.

ഈ പ്രായത്തിലും തളരാത്ത വീര്യത്തോടെ അന്താരാഷ്​ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.എം. ആദിത്യൻ കായിക ലോകത്തിന് വലിയൊരു മാതൃകയാണ്. ഇ.എം. ആദിത്യ​െൻറ മകളും മരുമകനും റിയാദിലുണ്ട്​. മാരത്തണിൽ പ​ങ്കെടുക്കാനുള്ള ആഗ്രഹവുമായി ദിവസങ്ങൾക്ക്​ മുമ്പാണ്​ അദ്ദേഹം റിയാദിലെത്തിയത്​. മരുമകൻ ശ്രീജിത്ത്​ റിയാദിൽ ഐ.ടി എൻജിനീയറാണ്​. മകൾ അനുപമ റിയാദിൽ ഒരു എച്ച്​.ആർ സർവിസ്​ കമ്പനിയിൽ കൺസൾട്ടൻറും ട്രെയിനറുമായി ജോലി ചെയ്യുന്നു. ആര്യനാണ്​ പേരക്കുട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram nativeRiyadh MarathonVeteran
News Summary - E.M. Adityan runs 21 km in Riyadh Marathon at the age of 75
Next Story