വൈദ്യുതിനിരക്ക് വർധിപ്പിച്ചെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു
text_fieldsജിദ്ദ: വൈദ്യുതിനിരക്ക് വർധിപ്പിച്ചെന്ന പ്രചാരണം ഇലക്ട്രിസിറ്റി റഗുലേറ്ററി അതോറിറ്റി നിഷേധിച്ചു. ട്വിറ്ററിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. ഇതുപോലെയുള്ള കാര്യങ്ങളിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. വൈദ്യുതി ചാർജ് നിരക്കിൽ നിലവിൽ മാറ്റമില്ല. ഇലക്ട്രിസിറ്റി കമ്പനിക്ക് ഇൗ വിഷയത്തിൽ സ്വയം തീരുമാനമെടുക്കാൻ സാധ്യമല്ല. പ്രത്യേക വ്യവസ്ഥക്ക് വിധേയമായിരിക്കണം. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ തീരുമാനം നടപ്പാക്കാനാവില്ലെന്നും വൈദ്യുതി റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളെ കുറക്കുന്നതിൽ പങ്കുണ്ടെന്ന പ്രചാരണവും അതോറിറ്റി നിഷേധിച്ചു. തൊഴിലാളികളെ കൂട്ടുന്നതിലും കുറക്കുന്നതിലും റഗുലേറ്ററി അതോറിറ്റിക്ക് ഒരു ബന്ധവുമില്ല. അത് കമ്പനിയുടെ ഉത്തരവാദിത്തത്തിൽപെട്ടതാണ്. തൊഴിലാളികളുടെ പരാതികളുമായും അതോറിറ്റിക്ക് ബന്ധമില്ലെന്നും അതിനെല്ലാം പ്രത്യേക വകുപ്പുകളുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.