മക്ക ഹറമിൽ അടിയന്തര ആരോഗ്യ സേവനത്തിന് ഇലക്ട്രിക് സ്കൂട്ടറുകൾ
text_fieldsമക്ക ഹറമിൽ അടിയന്തര ആരോഗ്യസേവനത്തിനുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ
മക്ക: മസ്ജിദുൽ ഹറമിൽ അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇലക്ട്രിക് സ്കൂട്ടറുകളും. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ സൗദി പൗരനായ മുഹമ്മദ് അൽനബാനി എന്ന മെഡിക്കൽ വളന്റിയറാണ് വികസിപ്പിച്ചത്.
ഇതോടെ റമദാൻ മാസത്തിലെ ഉംറ സീസണിലെ തിരക്കേറിയ സമയങ്ങളിൽ ആംബുലൻസുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഈ സ്കൂട്ടറുകൾക്ക് വേഗത്തിൽ എത്തിച്ചേരാനാകും. നവീകരിച്ച സ്കൂട്ടറിൽ മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. നേരിയ പരിക്കുകൾ, ക്ഷീണം, ഹൃദയ പുനരുജ്ജീവന പ്രവർത്തനങ്ങൾ എന്നീ അവസ്ഥകളിൽ ജനക്കൂട്ടത്തിനിടയിൽ ദ്രുതഗതിയിലുള്ള വരവിന് ഇത് സഹായിക്കും.
റമദാനിലെ ഉംറ സീസണിൽ കൈകാര്യം ചെയ്യുന്ന ചില അപകടങ്ങൾക്കും മെഡിക്കൽ കേസുകൾക്കും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സമയ ഇടവേള ഏതാനും മിനിറ്റുകൾ മാത്രമാണെന്ന ചിന്തയാണ് ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിക്കുന്നതിനും അതിൽ ചില പരിഷ്കാരങ്ങൾ വരുത്തുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ സ്കൂട്ടറിൽ സജീകരിക്കുന്നതിനും സൗദി റെഡ്ക്രസന്റ് റാപിഡ് റെസ്പോൺസ് ടീം സൂപ്പർവൈസറായ മുഹമ്മദ് അൽനബാനിയെ പ്രേരിപ്പിച്ചത്.
അൽനബാനിയും റാപിഡ് റെസ്പോൺസ് ടീമിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉംറ സീസണിൽ മക്കയിലെയും സെൻട്രൽ ഏരിയയിലെയും ഹറം പള്ളിക്കുള്ളിൽ പ്രതിദിനം ഏകദേശം 170 ആംബുലൻസ് കേസുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

