Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘നിയോ’മിലേക്ക്​...

‘നിയോ’മിലേക്ക്​ വൈദ്യുതി; നൂതനാശയവുമായി ശാസ്​ത്രസംഘം

text_fields
bookmark_border
‘നിയോ’മിലേക്ക്​ വൈദ്യുതി; നൂതനാശയവുമായി ശാസ്​ത്രസംഘം
cancel

ജിദ്ദ: സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്​ഥാപിക്കാനുദ്ദേശിക്കുന്ന സ്വപ്​നനഗരിയായ ‘നിയോ’മിലേക്ക്​ വൈദ്യുതിക്കായി നൂതനാശയവുമായി ശാസ്​ത്രസംഘം രംഗത്ത്​. ചലനത്തിൽ നിന്ന്​ സൃഷ്​ടിക്കാൻ കഴിയുന്ന കൈനറ്റിക്​ എനർജി അഥവാ ഗതികോർജത്തി​​​െൻറ സാധ്യതകളാണ്​ സൗദി ശാസ്​​ത്രജ്​ഞർ മുന്നോട്ടുവെക്കുന്നത്​. കണ്ടുപിടിത്തത്തി​​​െൻറ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി സംഘത്തലവൻ മിശ്​അൽ അൽ ഹറസാനി പറഞ്ഞു. നിരത്തുകൾ വഴി ​കടന്നുപോകുന്ന വാഹനങ്ങളുടെ ടയറി​​​െൻറ ചലനത്തിൽ നിന്നാണ്​ ഉൗർജം സൃഷ്​ടിക്കപ്പെടുന്നത്​. ആധുനിക ലോകത്തി​​​െൻറ എല്ലാ നവീന സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണ്​ നിയോം.

മനുഷ്യകുലത്തി​​​െൻറ ഭാവി മുന്നിൽകണ്ടുള്ള ഇൗ പദ്ധതിയിൽ ഹരിതോർജത്തിനാണ്​ പ്രാമുഖ്യം. സുസ്​ഥിര ഉൗർജത്തിലാണ്​ ഭാവിയെന്നും ആ ആശയമാണ്​ നടപ്പാക്കുന്നതെന്നും ഹസറാനി വിശദീകരിക്കുന്നു. രണ്ടു എൻജിനീയറിങ്​ സംഘങ്ങളാണ്​ ഗതികോർജത്തി​​​െൻറ സാധ്യതകൾ വികസിപ്പിച്ചെടുത്തത്​. നിരത്തിൽ സ്​ഥാപിക്കുന്ന പ്രത്യേകതരം ചെറു ടർബൈനുകളുടെ ശൃംഖലയാണ്​ ഇതി​​​െൻറ അടിസ്​ഥാനം. വാഹനം ഒാടു​േമ്പാൾ ടയറുകൾ നിരത്തിലുണ്ടാക്കുന്ന മർദ്ദം, വേഗം എന്നിവയെ ടർബൈനുകൾ വഴി വൈദ്യുതിയാക്കി മാറ്റാം. നിലവിൽ സൗദിയിൽ ഇൗ ആശയം ഒരിടത്തും ഉപയോഗിക്കുന്നില്ല. ഇൗ പദ്ധതി ‘നിയോ’മി​ന്​ പിന്നിലെ ശക്​തികേന്ദ്രമായ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്​ സമർപ്പിച്ചിട്ടുണ്ട്​.

നിരവധി പേറ്റൻറുകളും കണ്ടുപിടിത്തങ്ങളും സ്വന്തം പേരിലുള്ള ഹസറാനി ത​​​െൻറ ഗതികോർജ പദ്ധതിയും ലോകം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്​. സാ​​മ്പ്രദായിക നിക്ഷേപകർക്കുള്ളതല്ല, ‘നിയോം’ എന്നും സ്വപ്​നം കാണാൻ ശേഷിയുള്ളവരെയാണ്​ ഇവി​േടക്ക്​ സ്വാഗതം ചെയ്യുന്നതെന്നും പദ്ധതി പ്രഖ്യാപിക്കവേ അമീർ മുഹമ്മദ്​ ബിൻ സൽമാൻ വ്യക്​തമാക്കിയിരുന്നു. കാല​ത്തെ അതിജയിക്കാൻ കഴിയുന്ന ആശയങ്ങളുടെ അടിസ്​ഥാനത്തിലാകും ‘നിയോം’ കെട്ടിപ്പടുക്കുകയെന്നതാണ്​ അതി​​​െൻറ മുദ്രാവാക്യം തന്നെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newselectricmalayalam newsneom
News Summary - electric to neom
Next Story