റമദാനിൽ മസ്ജിദുൽ ഹറാമിലെ 'ഇലക്ട്രിക് ഗോൾഫ് കാർട്ട്' സേവനം പത്ത് ലക്ഷം തീർഥാടകർക്ക് പ്രയോജനപ്പെട്ടു
text_fieldsമസ്ജിദുൽ ഹറാമിൽ സംവിധാനിച്ച 'ഇലക്ട്രിക് ഗോൾഫ് കാർട്ട്' വാഹനങ്ങൾ
മക്ക: മസ്ജിദുൽ ഹറാമിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ത്വവാഫ് ( കഅബ പ്രദക്ഷിണം) ചെയ്യാൻ സംവിധാനിച്ച 'ഇലക്ട്രിക് ഗോൾഫ് കാർട്ട്' റമദാനിൽ പത്ത് ലക്ഷം പേർ ഉപയോഗപ്പെടുത്തിയാതായി ഇരു ഹറം കാര്യാലയം.
റമദാനിലെ 27 ആം രാവിൽ മാത്രം 57,000-ത്തിലധികം ഉംറ തീർഥാടകർ ഇത് ഉപയോഗിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മതാഫ് ഏരിയയുടെ മേൽക്കൂരയിൽ സംവിധാനിച്ച സേവനം ഭിന്നശേഷിക്കാർക്ക് പൂർണമായും സൗജന്യമായിരുന്നു. വാർധക്യസഹജമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും രോഗികൾക്കും ത്വവാഫ് ചെയ്യാനും സഫ-മർവ കുന്നുകൾക്കിടയിൽ 'സഅയ്' ചെയ്യാനും സഹായകരമായിട്ടാണ് ഗോൾഫ് കാർട്ട്' ഒരുക്കിയിട്ടുള്ളത്.
ഇരു ഹറം കാര്യാലയം 50 ഇലക്ട്രിക് ഗോൾഫ് കാർട്ടുകൾ ആണ് റമദനിൽ ഒരുക്കിയത്. റമദാൻ പോലുള്ള തിരക്കേറിയ സീസണിൽ ഹറമിലെത്തുന്ന തീർഥാടകർക്ക് സുഗമമായി ഉംറ ചെയ്യാനും അവരുടെ സന്ദർശനാനുഭവം ഹൃദ്യമാക്കാനും വേണ്ട നടപ്പികളുടെ ഭാഗമായാണ് ഹറമിൽ 'ഇലക്ട്രിക് ഗോൾഫ് കാർട്ട്' സേവനം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

