ഗതാഗത മന്ത്രാലയത്തിൽ ഇലക്ട്രിക് കാർ ചാർജിങ് സൗകര്യം
text_fieldsറിയാദിൽ സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയത്തിൽ ഏർപ്പെടുത്തിയ ഇലക്ട്രിക് കാർ ചാർജിങ് സൗകര്യം
റിയാദ്: സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയത്തിന്റെ റിയാദിലെ ആസ്ഥാനത്ത് ഇലക്ട്രിക് കാർ ചാർജിങ് സൗകര്യം ഏർപ്പെടുത്തി. ഓഫിസിലെ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി മന്ത്രാലയത്തിൽ വരുന്നവർക്കും പ്രയോജനപ്പെടാൻ വേണ്ടിയാണ് ഈ സംവിധാനം സജ്ജീകരിച്ചത്. മികച്ച ആധുനിക സാങ്കേതികവിദ്യകൾ ഗതാഗതത്തിലും ഉപയോഗിച്ച് ജനങ്ങളെ ആ വഴിയിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുകയും അതിന്റേതായ ഒരു സംസ്കാരം വളർത്താനുമാണ് ഇലക്ട്രിക് കാർ ചാർജറുകൾ ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആധുനിക ഗതാഗത സാങ്കേതികവിദ്യകളുടെ ഉപയോഗം കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് സഹായിക്കും. ഇതിലൂടെ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറക്കാനും ഗതാഗതരംഗം പരിസ്ഥിതി സൗഹൃദമാക്കി പരിവർത്തിപ്പിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

