Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ര​ണ​വി​രു​ദ്ധ...

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ല​യ​ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​വാ​സി​ക​ൾ ക​ട​മ നി​ർ​വ​ഹി​ക്കും -സൗ​ദി കെ.​എം.​സി.​സി

text_fields
bookmark_border
ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ല​യ​ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​വാ​സി​ക​ൾ ക​ട​മ നി​ർ​വ​ഹി​ക്കും  -സൗ​ദി കെ.​എം.​സി.​സി
cancel

റി​യാ​ദ്: ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം അ​ല​യ​ടി​ക്കു​ന്ന കേ​ര​ള​ത്തി​ൽ യു ​ഡി എ​ഫ് സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​നു​ള്ള ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​െൻറ മ​ന​സാ​ക്ഷി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പ്ര​വാ​സ​ലോ​ക​മു​ണ്ടാ​കു​മെ​ന്ന് കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി. പ​ത്ത് വ​ർ​ഷ​ത്തെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്ക​തി​രെ​യും വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ​യും കേ​ര​ളം കൈ​കോ​ർ​ക്കു​ന്ന നി​മി​ഷ​ങ്ങ​ളി​ൽ സൗ​ദി​യി​ലു​ള്ള പ്ര​വാ​സി​ക​ളും ത​ങ്ങ​ളു​ടെ ദൗ​ത്യം നി​റ​വേ​റ്റു​മെ​ന്ന് നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം വി​ല​യി​രു​ത്തി.

ല​ക്ഷ​ക​ണ​ക്കി​ന് കോ​ടി​ക​ളു​ടെ ക​ട​ബാ​ധ്യ​ത വ​രു​ത്തി കേ​ര​ള​ത്തി​ലെ ഓ​രോ മ​നു​ഷ്യ​നെ​യും താ​ങ്ങാ​നാ​വാ​ത്ത ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്തി​ൽ നാ​ട്ടി​ലെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​വ​ർ പ​ര​മാ​വ​ധി അ​തി​ന് ത​യ്യാ​റാ​കും. പി​ണ​റാ​യി സ​ർ​ക്കാ​റിെൻറ ആ​ഡം​ബ​ര​ങ്ങ​ളു​ടെ ബ​ലി​യാ​ടാ​യി നി​ല​വി​ൽ ഓ​രോ മ​ല​യാ​ളി​യും 1.66 ല​ക്ഷം രൂ​പ​യു​ടെ ക​ട​ക്കാ​ര​നാ​ണ്. ഇ​ട​തു സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ച്ച അ​നീ​തി​ക്കെ​തി​രെ​യും ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​കും. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ എ​ല്ലാം പൊ​ള്ള​യാ​യി.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ​ത്തി യു ​ഡി എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നാ​ഷ​ന​ൽ ക​മ്മി​റ്റി സൗ​ദി​യി​ലെ പ്ര​വാ​സി​ക​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​ക്ഷ​രം പ്ര​തി പാ​ലി​ക്ക​ണ​മെ​ന്നും ഉ​പ​ജീ​വ​നം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി പ്ര​വാ​സി​ക​ൾ പ്രാ​ർ​ഥ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് നേ​രെ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് വ​ന്ന​വ​രെ ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ദി​യി​ലും നാ​ട്ടി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ നി​സാം മ​മ്പാ​ട്, വി.​കെ. മു​ഹ​മ്മ​ദ്, ശ​റ​ഫു​ദ്ധീ​ൻ ക​ന്നേ​റ്റി, ക​രീം താ​മ​ര​ശ്ശേ​രി, സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, ല​ത്തീ​ഫ് ത​ച്ചം​പൊ​യി​ൽ, ഉ​സ്മാ​നാ​ലി പാ​ല​ത്തി​ങ്ങ​ൽ, സൈ​ദ് മൂ​ന്നി​യൂ​ർ, സാ​ലി​ഹ് നാ​ല​ക​ത്ത്, ഹാ​രി​സ് ക​ല്ലാ​യി, നാ​സ​ർ വെ​ളി​യം​കോ​ട്, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഫൈ​സ​ൽ ബാ​ബു, സ​മ​ദ് പ​ട്ട​നി​ൽ, സ​മ​ദ് ആ​ഞ്ഞി​ല​ങ്ങാ​ടി, ബ​ഷീ​ർ മാ​ള എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി.​കെ. മു​ഹ​മ്മ​ദ് പ്രാ​ർ​ത്ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബ​ഷീ​ർ മൂ​ന്നി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingexpatriatesaudi kmccelections
News Summary - Elections rocked by anti-government sentiment; expatriates will conduct the voting - Saudi KMCC
Next Story