തെരഞ്ഞെടുപ്പ് ഫലം ഇടത് സർക്കാറിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി -റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
text_fieldsറിയാദ്: മലബാറുൾപ്പെടെ കേരളത്തിലാകെ യു.ഡി.എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാറിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി വാർത്തകുറിപ്പിൽ പറഞ്ഞു. വോട്ടിനുവേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുദ്ധി ജനം തിരിച്ചറിഞ്ഞു.
അവസാനത്തെ സീറ്റ് നഷ്ടപ്പെട്ടാൽ വർഗീയ രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കോൺഗ്രസിന്റെ പതാക കെട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ് കേരളമെങ്ങും കാണുന്നത്. ഇതിന്റെ തുടർച്ച നിയമസഭയിലും തുടർന്ന് ലോക്സഭയിലും ഉണ്ടാകും.
വെള്ളാപ്പള്ളിയെ കാറിൽ കയറ്റി നടക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കാപട്യവും, പി.എം ശ്രീ പദ്ധതിയിൽ കേരളത്തെ ഒറ്റിക്കൊടുത്തതും അയ്യപ്പന്റെ സ്വർണം കട്ട പ്രതികളെ വാക്ക് കൊണ്ട് പോലും നോവിക്കാതെ സംരക്ഷിക്കുന്നതും കേരളം വിലയിരുത്തുന്നുണ്ടെന്ന് കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ തിരിച്ചറിയുമെന്ന് ജില്ല പ്രസിഡൻറ് സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

