മിഡിലീസ്റ്റ് കായംകുളം പ്രവാസി കൂട്ടായ്മ അരിത ബാബുവിന് തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറി
text_fieldsഅരിത ബാബുവിനുള്ള തെരഞ്ഞെടുപ്പ് ഫണ്ട് ഷാനവാസ് താഹ കൈമാറുന്നു
റിയാദ്: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിെൻറ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈത്ത് രാജ്യങ്ങളിലെ കായംകുളത്തെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ സ്വരൂപിച്ച ഒന്നര ലക്ഷം രൂപ സ്ഥാനാർഥിക്ക് കൈമാറി. മഹിള കോൺഗ്രസ് സംഘടിപ്പിച്ച 'അരിതാരവം'പരിപാടിയിൽ കൂട്ടായ്മ പ്രതിനിധി ഷാനവാസ് താഹ അരിത ബാബുവിന് ചെക്ക് കൈമാറി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കൂട്ടായ്മ വിവിധ രാജ്യങ്ങളിലെ പ്രവാസി കോൺഗ്രസ് പ്രവർത്തകരെ വാട്സ്ആപ് വഴി ഏകോപിപ്പിച്ചു പ്രവർത്തനം നടത്തി വരുകയാണ്. ഫണ്ട് സമാഹരണത്തിനും പ്രചാരണപരിപാടികൾക്കും സത്താർ കായംകുളം, ഷബീർ വരിക്കപ്പള്ളി, സജി കായംകുളം, ഷിബു ഉസ്മാൻ, സെയ്ഫുദ്ദീൻ കിച്ചിലു (സൗദി), സി.എ. ബിജു (യു.എ.ഇ), അനസ് റഹീം, ധനേഷ് പിള്ള, സജീർ സ്റ്റാർ (ബഹ്റൈൻ), മനോജ് ഏവൂർ (കുവൈത്ത്) എന്നിവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

