ഇടതാണ് ബദൽ: അസീർ പ്രവാസി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsഅസീർ പ്രവാസി സംഘം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ
അബ്ഹ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസീർ പ്രവാസി സംഘം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംഘടന പ്രസിഡന്റ് അബ്ദുൽ വഹാബ് കരുനാഗപ്പള്ളിയുടെ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി മെംബർ കാർത്തികേയൻ, ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര വിവിധ ഏരിയ സെക്രട്ടറിമാരായ പൊന്നപ്പൻ കട്ടപ്പന (കമ്മീസ് ), ഷാബ്ജാൻ (സറാത്തു ബൈദ ), നിസാർ കൊച്ചി (അബഹ), എന്നിവർ സംസാരിച്ചു. മതനിരപേക്ഷതയോട് സന്ധിയില്ലാ സമരം ചെയ്യുന്ന ഇടതു മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികളും കുടുംബങ്ങളും സജ്ജരാകണമെന്ന് കൺവെൻഷൻ അസീറിലെ പ്രവാസി സമൂഹത്തോട് അഭ്യർഥിച്ചു . അസീർ പ്രവാസി സംഘം വൈസ് പ്രസിഡന്റ അനുരൂപ് കുണ്ടറ സ്വാഗതവും ട്രഷറർ രാജഗോപാൽ ക്ലാപ്പന നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

