‘എക് ഷാം ബോളിവുഡ് നാം’ സംഗീത പരിപാടി അരങ്ങേറി
text_fieldsജിദ്ദ: ഇന്ത്യൻകോൺസുലേറ്റിനു കീഴിലുള്ള ‘ഇന്ത്യഫോറം’ സംഘടിപ്പിച്ച ‘ എക് ഷാം ബോളിവുഡ് നാം’ സംഗീത പരിപാടി കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംബന്ധിച്ചു. ബോളിവുഡ് പിന്നണി ഗായകൻ രാജ ഹസൻ അവതരിപ്പിച്ച സംഗീത വിരുന്ന് ആസ്വദകർക്ക് ഹൃദ്യമായ അനുഭവമായി.
സൗദി ഗായകൻ നൂർ അൽമാസ് പെങ്കടുത്തു. കുട്ടികളുടെ ഫ്യൂഷൻ ഡാൻസ്, സംഗീത പരിപാടി, മറ്റ് നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. പ്രസിഡൻറ് ഫിറോസുദ്ദീൻ അധ്യക്ഷത വഹിച്ചു. അയൂബ് ഹഖീം, അഹമ്മദ് ജുനൈദ്, കെ. ടി.എ മുനീർ, വസീം മുഖദാം സഖരിയ ബിലാദി, ഒമി നൊതാനി, ആബിദ് ഹസൻ, എസ്.പി സിങ്, നുസ്റത് ഖാൻ, മലീഹ ജുനൈദ് ബോബി മന്നാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
