ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി
text_fieldsകേളി കലാ സാംസ്കാരിക വേദി ഇ.കെ. നായനാർ അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ മുഖ്യ പ്രഭാഷണം നടത്തുന്നു
റിയാദ്: ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ മെംബറും നവ കേരളശിൽപ്പികളിൽ ഒരാളുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി റിയാദിലെ കേളി കലാസാംസ്കാരിക വേദി. ബത്ഹ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
പ്രസിഡന്റ് സെബിൻ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാൽ മാത്രമേ ഇടത് ബദൽ എന്തെന്ന് ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കൂ എന്ന നായനാരുടെ വാക്കുകൾ അർഥവത്തായ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നതെന്നും ഇതര സംസ്ഥാനങ്ങൾക്കും യൂനിയൻ സർക്കാറിന് തന്നെയും മാതൃകയാണ് കേരളത്തിലെ ഇടതു സർക്കാറെന്നും സെബിൻ പറഞ്ഞു.
വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല എന്നുവേണ്ട സാധാരണക്കാരൻ ആശ്രയിക്കുന്ന എല്ലായിടത്തും നേട്ടങ്ങൾ ജനങ്ങൾക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ് സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

