Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ ദി​ന​ങ്ങ​ളി​ൽ ‘ഇ​ത്​​റ’​യി​ൽ ആ​ഘോ​ഷ വൈ​വി​ധ്യം

text_fields
bookmark_border
ithra
cancel
camera_alt

കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ലോ​ക സാം​സ്​​കാ​രി​ക​കേ​ന്ദ്രം (ഇ​ത്​​റ)

അ​ൽ ഖോ​ബാ​ർ: കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ ലോ​ക സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യ അ​ൽ ഖോ​ബാ​റി​ലെ ‘ഇ​ത്​​റ’​യി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​​ന്റെ സു​ദി​ന​ങ്ങ​ളി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ആ​ഘോ​ഷ​രാ​വു​ക​ളൊ​രു​ക്കു​ന്നു. ‘ആ​ന​ന്ദ​ത്തോ​ടെ പൂ​ക്കു​ന്നു’ എ​ന്ന ടാ​ഗ്‌​ലൈ​നി​ലാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. ഈ ​മാ​സം 11മു​ത​ൽ13 വ​രെ കേ​ന്ദ്രം കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​നോ​ദ​വും വി​ജ്ഞാ​ന​വും സ​മ്മി​ശ്ര​മാ​ക്കി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഒ​രു​ക്കും. വൈ​കീ​ട്ട്​ നാ​ല്​ മു​ത​ൽ രാ​ത്രി11.30 വ​രെ​യാ​ണ് ‘ഇ​ത്​​റ’ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​വു​ക.

ചോ​ക്ല​റ്റ് പ്രേ​മി​ക​ൾ​ക്ക് ഇ​ത്​​റ​യി​ലെ പ്ലാ​സ ഏ​രി​യ​യി​ൽ രാ​ത്രി11​വ​രെ രു​ചി നു​ണ​യാം. പാ​ൽ, വെ​ള്ള ചോ​ക്ല​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ചോ​ക്ല​റ്റ്​ വി​ഭ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഒ​രു സ്​​റ്റാ​ൾ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം ചോ​ക്ല​റ്റ് ബാ​ർ നി​ർ​മി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. മൂ​ന്ന് രാ​ത്രി​ക​ളി​ലും ത​ത്സ​മ​യ സം​ഗീ​ത​ത്തി​ന് ഇ​ത്​​റ വേ​ദി​യാ​കും. ലൈ​ബ്ര​റി​യി​ലെ എ​ക്സി​ബി​ഷ​ൻ ഏ​രി​യ​യി​ൽ പെ​രു​ന്നാ​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ക​ഥ​പ​റ​ച്ചി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റും. ഇ​ത്​​റ​യു​ടെ ഈ​ദി​ൽ ഞ​ങ്ങ​ൾ ക​ഥ​ക​ളി​ലൂ​ടെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യും പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ടു​മു​ട്ടു​ക​യും മൂ​ല്യ​ങ്ങ​ൾ നേ​ടു​ക​യും ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കേ​ന്ദ്ര​ത്തി​ലെ ല​ഷ് ഗാ​ർ​ഡ​ന് പു​റ​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മു​ഖാ​മു​ഖം പ​രി​പാ​ടി​യും ഉ​ണ്ടാ​കും. എ​ന​ർ​ജി എ​ക്‌​സി​ബി​റ്റി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ വി​ദ​ഗ്ധ​ർ അ​ണി​നി​ര​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ 4.30ന് ​സ​ലീ​ഗ്, റാ​ഡി​മ, അ​ൽ​റൂ​ഫി​യ എ​ന്നീ മൂ​ന്ന് ഹ്ര​സ്വ​സി​നി​മ​ക​ൾ ഇ​ത്​​റ​യി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.​രാ​ത്രി എ​ട്ടി​ന്​ സൗ​ദി കേ​ന്ദ്രീ​കൃ​ത​മാ​യ ക​ഥ പ​റ​യു​ന്ന ഇ​ത്​​ഹ​യു​ടെ സ്വ​ന്തം സി​നി​മ ‘വാ​ലി റോ​ഡ്’ പ്ര​ദ​ർ​ശി​പ്പി​ക്കും.

അ​റ​ബി​യി​ൽ ഇം​ഗ്ലീ​ഷ് സ​ബ്‌​ടൈ​റ്റി​ലു​ക​ളോ​ടെ​യാ​ണ് പ്ര​ദ​ർ​ശ​നം.​മി​ക്ക പ​രി​പാ​ടി​ക​ളും ആ​ളു​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം. എ​ന്നാ​ൽ തി​ര​ഞ്ഞെ​ടു​ത്ത ഇ​വ​ൻ​റു​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ടി​ക്ക​റ്റ് നേ​ട​ണം. കു​ട്ടി​ക​ളു​ടെ മ്യൂ​സി​യം ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്നു. ‘ഈ​ദ് എ​റൗ​ണ്ട് ദി ​വേ​ൾ​ഡ് പ്രോ​ഗ്രാം’ ആ​ഗോ​ള​വും പ്രാ​ദേ​ശി​ക​വു​മാ​യ ഈ​ദ് പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും. എ​ന​ർ​ജി എ​ക്‌​സി​ബി​റ്റ് ‘സ​ന്തോ​ഷ​ത്തി​​ന്റെ ഗ്രാ​മം’ എ​ന്ന പേ​രി​ൽ ഒ​രു ത​ത്സ​മ​യ കു​ടും​ബ​നാ​ട​കം അ​ര​ങ്ങേ​റും. ഈ​ദ് ​രാ​വു​ക​ളി​ൽ ഇ​ത്​​റ തി​യ​റ്റ​റി​ൽ ‘ഹി​കാ​യ​ത്ത് ഫ​റ വി​ത്ത് ചൊ​റോ​ള’ എ​ന്ന നാ​ട​ക​ത്തി​​ന്റെ ര​ണ്ട് ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. ഒ​രു മ​ണി​ക്കൂ​റു​ള്ള ആ​ദ്യ ഷോ 6.30​ന് ആ​രം​ഭി​ക്കും. അ​ടു​ത്ത ഷോ ​രാ​ത്രി 8.30 നും. ​ഇ​ത്​​റ അം​ഗ​ങ്ങ​ൾ​ക്ക് കി​ഴി​വോ​ടെ പ​രി​പാ​ടി ദി​വ​സം അ​വി​ടെ നി​ന്ന്​ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IthraSaudi NewsEidul-Fitr
News Summary - Eidul-fitr in Ithra
Next Story