ചെറിയ പെരുന്നാളിനെ വരവേറ്റ് വിശ്വാസികള്‍
text_fieldsയാമ്പു: റമദാൻ വിടപറഞ്ഞതോടെ വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി. സൗദി നഗരങ്ങൾ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നഗരങ്ങളിൽ പതിവിലും കവിഞ്ഞ തിരക്കായിരുന്നു. വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് ഓരോ നഗരത്തിലും ഒരുക്കിയിരിക്കുന്നത്. തിളങ്ങി നിൽക്കുന്ന വർണാഭമായ വിളക്കുകളും പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ബോർഡുകളും പ്രത്യക്ഷമായിക്കഴിഞ്ഞു. പെരുന്നാൾ രാപ്പകലുകൾക്ക് ഉത്സവഛായ പകരുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പാർക്കുകളിലും പൊതു പരിപാടികൾ നടക്കുന്ന ഇടങ്ങളിലും പൂർത്തിയായി.
ഈദിനെ വരവേറ്റ് അറബി വീടുകളിലും വിവിധ രീതിയിലുള്ള ഒരുക്കങ്ങളുമായി രാവിന് ശോഭ പകർന്നു. കുടുംബങ്ങൾ പെരുന്നാൾ കോടി വാങ്ങാനും വിഭവങ്ങളൊരുക്കാനും കൂട്ടമായി എത്തിയതിനാൽ വിപണിയിലും തിരക്കേറി. ഏറെ സന്തോഷത്തോടെയാണ് ഗൾഫ് പ്രവാസികളും പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫിലെ ബാച്ചിലേഴ്‌സ് റൂമുകളിലും തങ്ങളു ടെ ഇഷ്ടവിഭവമായ ബിരിയാണിയും മറ്റും തങ്ങളാൽ കഴിയുന്ന രീതിയിൽ കൂട്ടമായി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
സൗദിയിലെ വിവിധ നഗരങ്ങളിൽ നിരവധി ആഘോഷപരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ്അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്. ‘വിനോദത്തിനായി നാടുവിടുന്ന കാര്യം ആലോ ചിക്കേണ്ട’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കുട്ടികൾക്കും മുതി ർന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന വിവിധ പരിപാടികൾ നടക്കും. സംഗീത പരിപാടികളും, ഹാസ്യ പരിപാടികളും, പാരമ്പര്യ കലാ പ്രകടനങ്ങളും, കുട്ടികൾക്കായി വിവിധ മത്സരങ്ങളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
