ഖുലൈസ് കെ.എം.സി.സി കലാ സാംസ്കാരിക വിങ് പെരുന്നാള്‍ നിലാവ്
text_fieldsഖുലൈസ് കെ.എം.സി.സി കലാ സാംസ്കാരിക വിങ് സംഘടിപ്പിച്ച 'പെരുന്നാള്‍ നിലാവ് 2024' പരിപാടിയിൽ നിന്ന്
ഖുലൈസ്: ഖുലൈസ് കെ.എം.സി.സി കലാ സാംസ്കാരിക വിങിന്റെ ആഭിമുഖ്യത്തിൽ ഖുലൈസിലെയും പരിസര പ്രദേശങ്ങളിലെയും കലാ കാരന്മാരെയും കുടുംബിനികളെയും കുട്ടികളെയും ഉൾപ്പെടുത്തി 'പെരുന്നാള്‍ നിലാവ് 2024' എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി. ഖുലൈസ് പ്രദേശത്തെ പ്രവാസി മലയാളി കുടുംബങ്ങൾ സാന്നിധ്യമായി. അഫ്സല് മുസ്ല്യാര്‍, നസീര്‍ പുഴക്കാട്ടിരി, സലീന ഇബ്രാഹീം, കെ.കെ ഷാഹിന, ഫവാസ് വെള്ളുവമ്പ്രം, ഷെബിര്‍ എറണാകുളം, അഷ്റഫ് പെരുവള്ളൂർ, അന്‍സാര്‍ പെരുവള്ളൂർ, അനസ് പെരുവള്ളൂർ, റാഷിഖ് മഞ്ചേരി, ഉബൈദ് തെന്നല, റഷീദ് എറണാകുളം, ഇബ്രാഹീം വന്നേരി, ഷാഫി മലപ്പുറം, ആരിഫ് പഴയകത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

