Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ 1645 ഇടങ്ങളിൽ...

റിയാദിൽ 1645 ഇടങ്ങളിൽ ഈദ്​ നമസ്കാരം

text_fields
bookmark_border
eid prayer
cancel
Listen to this Article

റിയാദ്​: ഈദുൽ ഫിത്ർ നമസ്കാരത്തിന്​ റിയാദിൽ ഇസ്​ലാമിക മന്ത്രാലയത്തിന്‍റെയും കാൾ ആൻഡ്​ ഗൈഡൻസ്​ ​സെന്‍ററിന്‍റെയും ​പ്രാദേശിക ശാഖകൾക്ക്​ കീഴിൽ തയാറെടുപ്പുകൾ പൂർത്തിയായി. റിയാദ്​ നഗരത്തിൽ വിവിധ ഭാഗങ്ങളിലായി 1,645 പള്ളികളിലും 10 ഈദ്​ ഗാഹുകളിലുമാണ്​ പെരുന്നാൾ നമസ്കാരം.

മഴ മാറിനിൽക്കുകയും തെളിഞ്ഞ അന്തരീക്ഷവുമാണെങ്കിൽ മാത്രമാണ്​ തുറസായ ഇടങ്ങളിൽ നമസ്കാരം നടത്തുക. ശിഫ, സുവൈദി, അൽഫർയാൻ, പഴയ മൻഫുഅ, റബുഅ, അൽമസാന, അൽഫവാസ്​, അൽഹായ്​ർ, മൻഫുഅ തുടങ്ങിയ ഇടങ്ങളിലാണ്​ തുറന്ന മൈതാനത്ത്​ ഈദ്​ ഗാഹുകൾ ഒരുക്കുന്നതെന്ന്​ ഇസ്​ലാമിക മന്ത്രാലയം റീജനൽ ഡയറക്ടർ ജനറൽ അബ്​ദുല്ല ബിൻ നിഷാത്​ അൽസുബൈഇ അറിയിച്ചു.

സൂര്യോദയത്തിന്​​ 15 മിനിറ്റിന്​ ശേഷം, അതായത്​ പുലർച്ചെ 5.33 നായിരിക്കും നമസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid prayereid ul fitrEid al-Fitr
News Summary - Eid prayers in 1645 places in Riyadh
Next Story