സൗദി അറേബ്യയിൽ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു
text_fieldsറിയാദ്: ഈദ് അൽ ഫിത്ർ നമസ്കാര സമയം സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ നമസ്കാര സമയക്രമം മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വ്യക്തമാക്കിയത്.
പ്രധാന നഗരങ്ങളിലെ സമയക്രമം:
മക്കയിൽ രാവിലെ 6.39-നും, മദീനയിൽ 6.40-നും ഈദ് നമസ്കാരം നടക്കും. തലസ്ഥാനമായ റിയാദിൽ 6.12-നും, കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ പുലർച്ചെ 5.58-നുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
മറ്റ് നഗരങ്ങളിലെ സമയക്രമം താഴെ പറയുന്നവയാണ്:
തബൂക്ക്: രാവിലെ 6.52
സകാക്ക: രാവിലെ 6.38
അറാർ: രാവിലെ 6.35
അൽ ബാഹ: രാവിലെ 6.33
ഹാഇൽ: രാവിലെ 6.32
അബഹ: രാവിലെ 6.29
ജിസാൻ: രാവിലെ 6.29
ബുറൈദ: രാവിലെ 6.23
നജ്‌റാൻ: രാവിലെ 6.22
നമസ്കാരത്തിനായി എത്തുന്ന വിശ്വാസികൾ പള്ളികളിലും ഈദ് ഗാഹുകളിലും ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനുമായി വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിലെത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന് മന്ത്രാലയം ഈദ് ആശംസകൾ നേരുകയും, എല്ലാവരുടെയും സൽകർമ്മങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

