‘ഈദ് മുബാറക്’ പ്രമോഷന്; സിറ്റി ഫ്ലവറില് 250 റിയാല്‍ ഷോപ്പിങ്ങിന് 50 റിയാല്‍ കിഴിവ്
text_fieldsറിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവര്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് പ്രത്യേക പ്രമോഷന് പ്രഖ്യാപിച്ചു. ‘ഈദ് മുബാറക്’ പ്രമോഷന്റെ ഭാഗമായി ഗാര്‍മെൻറ്സ്, ഫുട്വെയര് വിഭാഗങ്ങളില്‍ 250 റിയാല്‍ മൂല്യമുള്ള ഉൽപന്നങ്ങള് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ കിഴിവ് ലഭിക്കും.
പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഏറ്റവും പുതിയ ട്രെൻറി കലക്ഷന്‍ രാജ്യാന്തര ഉൽപാദകരില്നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിട്ടുണ്ട്.
മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ലേഡീസ് വെയര്‍ എന്നീ ശ്രേണികളില്‍ നൂറുകണക്കിന് പുതിയ ഡിസൈനുകളിലുള്ള ഉൽപന്നങ്ങളാണ് ഗാര്‍മെൻറ്സ് ഡിപ്പാര്‍ട്ട്മെൻറില്‍ ഒരുക്കിയിട്ടുള്ളത്. ലേഡീസ്, ജെൻറ്സ്, കിഡ്സ് വാച്ചുകളുടെ വിപുല ശേഖരവും ലഭ്യമാണ്. പെരുന്നാള്‍ ആഘോഷം കൂടുതല്‍ സുഗന്ധപൂരിതമാക്കാന്‍ ‘സവേര’ ബ്രൻഡ് അഞ്ച് വ്യത്യസ്ത സുഗന്ധദ്രവ്യങ്ങളും സിറ്റി ഫ്ലവര്‍ പുതുതായി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഹൗസ്ഹോള്‍ഡ്, ഹോം കെയര്‍, ഹോം ലിനന്‍സ് വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഹെല്‍ത്ത് ആൻഡ് ബ്യൂട്ടി, ടോയ്സ്, സ്റ്റേഷനറി, ബാഗ്സ് ആൻഡ് ലഗേജുകള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ ഓഫറുകള്‍ ഈദ് മുബാറക് പ്രമോഷനില്‍ ലഭ്യമാണ്.
ഗ്രോസറി, അവശ്യ ഭക്ഷ്യവിഭവങ്ങള്‍, ഫ്രെഷ് ഫുഡ് വിഭാഗങ്ങളില്‍ പുതുമയുള്ള ഉൽപന്നങ്ങള് ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

