പെരുന്നാളാഘോഷമായി എഫ്.സി സകാക്കയുടെ ‘ഈദ് മെഹ്ഫിൽ’
text_fieldsഅൽ ജൗഫിൽ എഫ്.സി സകാക്കയുടെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ‘ഈദ് മെഹ്ഫിൽ’ പരിപാടി
സകാക്ക: പ്രവാസി മനസ്സുകളിൽ ആനന്ദം പകർന്ന് അൽ ജൗഫിൽ എഫ്.സി സകാക്കയുടെ ആഭിമുഖ്യത്തിൽ ‘ഈദ് മെഹ്ഫിൽ’ അരങ്ങേറി. വടക്കൻ സൗദിയിലെ അൽജൗഫിൽ പെട്ട സകാക്ക പ്രദേശത്തെ മലയാളി സമൂഹത്തിന്റെ സംഗമവേദിയായി മാറിയ ഈദ് ഫെസ്റ്റിൽ ഗായകരായ അക്ബർ ഖാൻ, ഫാസില ബാനു എന്നിവരുടെ ഗാനമേള മുഖ്യ പരിപാടിയായിരുന്നു. ഇവരോടൊപ്പം പ്രവാസി ഗായകൻ കുഞ്ഞിമുഹമ്മദും ചേർന്നൊരുക്കിയ കലാവിരുന്നും കുട്ടികളുടെ വിവിധ പരിപാടികളും വേറിട്ട അനുഭവമാണ് പ്രവാസികൾക്ക് സമ്മാനിച്ചത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾ പരിപാടി വീക്ഷിക്കാനെത്തി. എഫ്.സി സകാക്ക ഭാരവാഹികൾ നേതൃത്വം നൽകി.

