മിഅ ‘പെരുന്നാത്തലേന്ന്’ മൈലാഞ്ചി മത്സരം
text_fieldsമിഅ ‘പെരുന്നാത്തലേന്ന്’ മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുത്തവർ
റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) ബലിപെരുന്നാളിന്ന് മുന്നോടിയായി റിയാദിൽ നടത്തിയ ‘പെരുന്നത്തലേന്ന് 2025’ മൈലാഞ്ചി മത്സരം ശ്രദ്ധേയമായി. കേരളത്തിലും പുറത്തും നിന്നുമായി 60ഓളം വനിതകളാണ് പങ്കെടുത്തത്. ഷഹല ഉമർകുട്ടി, സഫ്വാന നവാസ്, നാസിയ ഇബ്രാഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശബാന അൻഷാദ്, മിനുജ, കാർത്തിക എന്നിവർ വിധികർത്താക്കളായി. ടി.വി.എസ്. സലാം, ആഷിഖ് കെൽക്കോ, ആഷിഖ് സോനാ ഗോൾഡ്, ഖാലിദ് അൽ മദീന ഹൈപ്പർ മാർക്കറ്റ് തുടങ്ങിയവർ സമ്മാനങ്ങൾ കൈമാറി.
പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ, ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ, രക്ഷാധികാരികളായ നാസർ വണ്ടൂർ, സിദ്ദീഖ് കല്ലുപറമ്പൻ, വർക്കിങ് പ്രസിഡൻറ് അസൈനാർ ഒബയാർ, വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജോയിൻറ് സെക്രട്ടറി ഷമീർ കല്ലിങ്ങൽ, അൻവർ സാദത്ത്, ജാനിസ് പാലേമാട്, വിനീഷ് ഒതായി, സുനിൽ ബാബു എടവണ്ണ, നാസർ, മുഹമ്മദ് നവാർ, മുഹമ്മദ് സാലിഹ്, വിനോദ് മഞ്ചേരി, ഉസ്മാൻ മഞ്ചേരി, കെ.പി. മജീദ്, ജമീദ് വല്ലാഞ്ചിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വനിതാവിഭാഗം സെക്രട്ടറി ലീന ജാനിസ്, വൈസ് പ്രസിഡൻറ് സ്വപ്ന വിനോദ്, ട്രഷറർ ഷെബി മൻസൂർ, പ്രോഗ്രാം കൺവീനർ രഷ്മിത ഫൈസൽ, വൈസ് പ്രസിഡൻറ് സ്വപ്ന വിനോദ്, അസ്മ സഫീർ, ഡോ. മുഫീദ നിയാസ്, സലീന മുഹമ്മദ്, റഹ്മ സുബൈർ, ഹനാൻ അൻസാർ, ജിഷ മജീദ്, ഹസ്ന എടവണ്ണ, തൗഫീറ ജമീദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

