മാറാക്കര കെ.എം.സി.സി പെരുന്നാൾ കിറ്റ് വിതരണം
text_fieldsജിദ്ദ: സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ആഭിമുഖ്യത്തിൽ റമദാനിൽ മാറാക്കര പഞ്ചായത്തിലെ മുൻ സൗദി പ്രവാസികളിൽ അർഹരായ 20 പേർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ഒരു കുടുംബത്തിന് പെരുന്നാൾ ആഘോഷിക്കാൻ വേണ്ട എല്ലാ വിഭവങ്ങളും അടങ്ങിയതാണ് പെരുന്നാൾ കിറ്റ്. നാട്ടിലെ കോഓഡിനേറ്റർമാരായ നാസർ ഹാജി കല്ലൻ, കുഞ്ഞിമുഹമ്മദ് കൊളമ്പൻ, മുഹമ്മദ് സിയാദ് എന്നിവരാണ് മാറാക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻ പ്രവാസികൾക്ക് കിറ്റുകൾ വിതരണം നടത്തിയത്. പെരുന്നാൾ കിറ്റ് വിതരണം ചെയ്യാൻ പണവും കിറ്റും സംഭാവന നൽകി സഹകരിച്ച മുഴുവൻ കെ.എം.സി.സി പ്രവർത്തകർക്കും സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് ശഖീഖ് തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ പുത്തൻ പീടിയേക്കൽ എന്നിവർ നന്ദി പറഞ്ഞു.

