Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശവ്വാൽ അമ്പിളി...

ശവ്വാൽ അമ്പിളി തെളിഞ്ഞു, സൗദിയിൽ നാളെ​ പെരുന്നാൾ

text_fields
bookmark_border
eid
cancel

റിയാദ്​: ശനിയാഴ്‌ച വൈകീട്ട്​ ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ നാളെ​ (ഞായറാഴ്​ച) ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്.

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും​ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു​. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ.

നഗ്​ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ നേരിട്ട്​ ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്​ച ഈദുൽ ഫിത്വറായിരിക്കുമെന്ന്​ പ്രഖ്യാപിക്കപ്പെട്ടതോടെ രാജ്യം ആഘോഷത്തി​െൻറ തിരക്കിൽ അമർന്നുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid Al Fitr 2025
News Summary - Eid is tomorrow in Saudi Arabia.
Next Story