ലുലു ജുബൈൽ-ട്വിൻ സ്റ്റാർ ഈദ് ഹംഗാമ
text_fieldsലുലു ജുബൈൽ-ട്വിൻ സ്റ്റാർ ഈദ് ഹംഗാമ
ജുബൈൽ: ലുലു ഹൈപ്പർ മാർക്കറ്റും ട്വിൻ സ്റ്റാർ ഈവന്റ് മാനേജ്മെന്റും ചേർന്ന് ഈദാഘോഷങ്ങളുടെ ഭാഗമായി ജുബൈൽ ലുലുവിൽ ഈദ് ഹംഗാമ സംഘടിപ്പിച്ചു. ജുബൈലിൽ ട്വിൻ സ്റ്റാർ ആദ്യമായി നടത്തിയ പരിപാടി കാണികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. പ്രശസ്ത ഗായകരായ പാർവതി മേനോനും (ഐഡിയ സ്റ്റാർ സിംഗർ ഫെയിം) ഷജീർ അബൂബക്കറും (പട്ടുറുമാൽ ഫെയിം) ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പാടിയ ഗാനങ്ങൾ കാണികളെ ഇളക്കിമറിച്ചു.
ഇതോടനുബന്ധിച്ച് കുട്ടികളുടെ ഫാഷൻ ഷോയും ജുബൈലിലെ കൊച്ചു കലാകാരന്മാരുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ജുബൈൽ ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ഫർഹാൻ, ഡി.എസ് മാനേജർ കബീർ, ഫ്രന്റ് എൻഡ് മാനേജർ തുർക്കി, സെക്യുരിറ്റി മാനേജർ നായിഫ് എന്നിവർ സന്നിഹിതരായിരുന്നു. നിഖിൽ മുരളീധരനും ഡയാന ആന്റണിയും അവതാരകരായിരുന്നു. ട്വിൻസ്റ്റാർ ഇവന്റ് ജനറൽ മാനേജർ സർഫാസ് ബാബു നന്ദി പറഞ്ഞു.

